ബെംഗളൂരുവിൽ പ്രണയം നിരസിച്ച വിദ്യാർഥിനിയെ കുത്തിക്കൊന്നു; പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബെംഗളൂരു: പ്രണയം നിരസിച്ചതിന് 19 കാരിയായ വിദ്യാർഥിനിയെ കുത്തിക്കൊന്നു. ബെംഗളൂരു സ്വദേശിനിയായ ലയസ്മിതയാണ് മരിച്ചത്. ആത്മഹത്യയ്ക്ക് ശ്രമിച്ച പ്രതി പവൻ കല്യാണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ പ്രസിഡൻസി കോളേജിലാണ് സംഭവം.

പ്രദേശത്തെ മറ്റൊരു കോളേജിലെ വിദ്യാർത്ഥിയായ പവൻ ലയസ്മിതയെ കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇവിടെയെത്തിയതെന്നാണ് വിവരം. ലയസ്മിതയെ കൊല്ലാൻ ഉപയോഗിച്ച കത്തി ഉപയോഗിച്ചാണ് പവൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

Read Previous

കുടക് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഇനി നൽകേണ്ടത് ഇരട്ടി തുക; ടിക്കറ്റ് നിരക്കുകള്‍ കൂട്ടി

Read Next

ഡൽഹിയിൽ ലൈംഗികത്തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കുമുള്ള ആദ്യ ആരോഗ്യകേന്ദ്രം തുറന്നു