ഗതാഗതക്കുരുക്കുള്ള നഗരങ്ങളില്‍ ബെംഗളൂരു രണ്ടാം സ്ഥാനത്ത്; ലണ്ടൻ ഒന്നാമത്

ഒരു സ്വകാര്യ ഏജൻസി നടത്തിയ സർവേ പ്രകാരം ലോകത്തിലെ ഏറ്റവും വാഹന ഗതാഗതക്കുരുക്കുള്ള നഗരങ്ങളിൽ ബെംഗളൂരു രണ്ടാമത്. നെതർലൻഡ്സ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലൊക്കേഷൻ ടെക്നോളജി കമ്പനിയായ ടോം ടോം ആണ് സർവേ നടത്തിയത്.

2022 ൽ, വാഹനയാത്ര ചെയ്യാൻ എടുത്ത സമയത്തിന്‍റെ അടിസ്ഥാനത്തിലാണ് ലോകത്തിലെ രണ്ടാമത്തെ നഗരമായി ബെംഗളൂരു തിരഞ്ഞെടുക്കപ്പെട്ടത്. നഗരമധ്യത്തിലെ പ്രധാന ഭാഗങ്ങളിലെ ഗതാഗതക്കുരുക്കാണ് ഇതിനായി പരിഗണിച്ചത്.

2022 ൽ ബെംഗളൂരുവിൽ 10 കിലോമീറ്റർ ദൂരം താണ്ടാൻ ശരാശരി 29 മിനിറ്റും 10 സെക്കൻഡും എടുത്തുവെന്നാണ് സർവേയിൽ പറയുന്നത്. ലണ്ടനിൽ 10 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 36 മിനിറ്റും 20 സെക്കൻഡും ആവശ്യമാണ്.

Read Previous

ഗുജറാത്തിൽ പതിച്ചത് അപൂർവ ഉൽക്കാശിലകളെന്ന് ഗവേഷകർ; ബുധന്റെ ഉപരിതലവുമായി സാമ്യം

Read Next

ഇതിഹാസ ഇന്ത്യൻ ഫുട്ബോൾ താരം തുളസീദാസ് ബലറാം അന്തരിച്ചു