ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
സുരി: ബംഗാൾ സ്വദേശിയായ ‘ഒരു രൂപ ഡോക്ടർ’ എന്നറിയപ്പെടുന്ന സുഷോവൻ ബന്ദോപാധ്യായ് (84) അന്തരിച്ചു. രണ്ട് വർഷമായി വൃക്കരോഗം ബാധിച്ച് ചികിത്സയിലായിരുന്നു. ഡോക്ടറും രാഷ്ട്രീയക്കാരനുമായിരുന്ന ബന്ദോപാധ്യായ് 60 വർഷമായി രോഗികളെ ചികിത്സിച്ചിരുന്നത് ഒരു രൂപ മാത്രം വാങ്ങിയാണ്.
2020 ൽ അദ്ദേഹത്തിന് പത്മശ്രീ ലഭിച്ചു. അതേ വർഷം, ഏറ്റവും കൂടുതൽ രോഗികളെ ചികിത്സിച്ചതിന് അദ്ദേഹത്തിന് ഗിന്നസ് വേൾഡ് റെക്കോർഡ് ലഭിച്ചു. ബോല്‍പുരില്‍ എം.എല്‍.എ.യായിരുന്നു. 1984ൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചു. തൃണമൂൽ കോൺഗ്രസിൽ ചേർന്ന അദ്ദേഹം ജില്ലാ പ്രസിഡന്‍റായെങ്കിലും പാർട്ടി വിട്ടു.
ബന്ദോപാധ്യായയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി മമതാ ബാനർജിയും അനുശോചിച്ചു.