വിവാദങ്ങളിൽ പ്രതികരിക്കാതെ ബംഗാൾ ഗവർണർ സി വി ആനന്ദബോസ്

ന്യൂ ഡൽഹി: മമത ബാനർജിയുമായും തൃണമൂൽ സർക്കാരുമായും കൂടുതൽ അടുക്കുന്നുവെന്ന ബംഗാൾ ബിജെപിയുടെ പരാതിയോട് പ്രതികരിക്കാതെ പശ്ചിമ ബംഗാൾ ഗവർണർ സി വി ആനന്ദ ബോസ്. വിവാദങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ താൻ ഒരു മാവിലാക്കാരനാണെന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

പരീക്ഷാ പേ ചർച്ചയിൽ പങ്കെടുക്കാനും പുതിയ പുസ്തക പ്രസാധന ആവശ്യത്തിനും ആണ് ഡൽഹിയിൽ വന്നത്. ബംഗാളി ഭാഷ പഠിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.  ഒൻപത് വയസ്സുകാരിയിൽ നിന്നാണ് താൻ പഠനം തുടങ്ങുന്നത്.  ‘ഭാരതം’ എന്ന വാക്ക് വന്നത് ഭരത മുനിയിൽ നിന്നാണെന്നും വിദ്യാർത്ഥികൾക്ക് തന്‍റെ എളിയ സന്ദേശം നൽകാനാണ് ഡൽഹിയിലെത്തിയതെന്നും അദ്ദേഹം പറഞ്ഞു. 

സി വി ആനന്ദ ബോസിനെതിരെ ബംഗാൾ ബിജെപിയിലെ ഒരു വിഭാഗം നേതാക്കൾ നേരത്തെ രംഗത്തെത്തിയിരുന്നു. തൃണമൂൽ സർക്കാരുമായി ഗവർണർ കൂടുതൽ അടുക്കുന്നുവെന്നാണ് ഇവരുടെ പരാതി. ബി.ജെ.പി കേന്ദ്രനേതൃത്വത്തിനും ഇവർ പരാതി നൽകി. ഇതിനിടെയാണ് ആനന്ദബോസ് ഡൽഹിയിലെത്തിയത്. കേന്ദ്ര സർക്കാർ വിളിപ്പിച്ചതിനെ തുടർന്നാണ് ഗവർണർ ഡൽഹിയിൽ എത്തിയതെന്നാണ് സൂചന. എന്നാൽ ഔദ്യോഗിക ആവശ്യങ്ങൾക്കാണ് അദ്ദേഹം എത്തിയതെന്നാണ് ഗവർണറോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

K editor

Read Previous

പരീക്ഷ പേ ചർച്ച; കുട്ടികളിൽ അനാവശ്യ സമ്മർദ്ദം ചെലുത്തരുതെന്ന് പ്രധാനമന്ത്രി

Read Next

മുഹമ്മദ് ഫൈസലിന്റെ ശിക്ഷ മരവിപ്പിച്ച സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിൽ തീരുമാനമെടുക്കണം: കോടതി