വിദേശയാത്രയുടെ നേട്ടങ്ങൾ ഭാവിയിൽ കാണാമെന്ന് വി ശിവന്‍കുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര വിവാദത്തിൽ പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി രംഗത്തെത്തി. മുഖ്യമന്ത്രി തിരിച്ചെത്തിയാൽ വിദേശയാത്രയെ കുറിച്ച് വിശദീകരിക്കും. അതിനുമുമ്പ് ഇത് ധൂർത്താണെന് പറയാനാകുമോ? മന്ത്രിമാരായതിനാൽ ഭാര്യമാരെ കൊണ്ട് വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ പാടില്ല എന്നില്ലെന്നും മന്ത്രി പറഞ്ഞു.

അവർ സ്വന്തം ചെലവിലാണ് ഭാര്യമാരെ കൊണ്ടുപോയത്. കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി കൊണ്ടുവരുന്നത് പോലെ നേട്ടങ്ങൾ കാണാൻ സാധിക്കില്ലെന്നും, ഭാവിയിൽ പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

Read Previous

നയൻതാരയുടെ മൊഴി എടുത്തേക്കും; വാടക​ഗർഭധാരണത്തിൽ അന്വേഷണം തുടങ്ങി

Read Next

മാവോയിസ്റ്റ് കേസിൽ ജി.എന്‍ സായിബാബയെ കുറ്റവിമുക്തനാക്കി