വെള്ളിക്കോത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു

കാഞ്ഞങ്ങാട് :  പുഞ്ചാവി സദ്ദാംമുക്കിൽ യുവാവ് ഷോക്കേറ്റ് മരിച്ചു.

വെള്ളിക്കോത്ത് സ്വദേശിയായ  നൗഷാദാണ് 32, ഇന്ന് പകൽ 11 മ ണിയോടെ  സദ്ദാംമുക്കിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന് സമീപത്തെ താൽക്കാലിക ഷെഡ്ഡിൽ ഷോക്കേറ്റ് മരിച്ചത്.

വീടിന്റെ  നിർമ്മാണ പ്രവർത്തനങ്ങളുടെ ആവശ്യത്തിനായി  തയ്യാറാക്കിയ താൽക്കാലിക  ഷെഡിലെ വൈദ്യുതി വയറിൽ തട്ടിയാണ് യുവാവിന് ഷോക്കേറ്റത്. ഷോക്കേറ്റ നൗഷാദ് തൽക്ഷണം മരിച്ചു.

മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കോവിഡ് പരിശോധനയ്ക്ക് ശേഷം ഹൊസ്ദുർഗ്ഗ് പോലീസ്  ഇൻക്വസ്റ്റ് നടത്തി ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തും.

പുഞ്ചാവി പള്ളിയുടെ സമീപം ഗല്ലിയിലേക്ക് പോകുന്ന  റോഡിന്റെ ഇടതുവശം നൗഷാദ് പുതുതായി നിർമ്മിക്കുന്ന വീടിന് സമീപത്തെ ഷെഡിൽ  ഇന്ന് 11 മണിക്ക് മോട്ടോർ  ഓണാക്കുന്നതിനിടെയാണ് യുവാവിന് ഷോക്കേറ്റത്.

Read Previous

ആശ്വാസം ഈ കോടതിവിധി

Read Next

സപ്ലൈകോ ഓൺലൈൻ വിതരണം ഓ​ഗസ്റ്റ് മുതൽ