ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ബേക്കൽ പരയങ്ങാനത്ത് പുലിയെ കണ്ടതായി വീട്ടമ്മ. വീടിന് സമീപം രാത്രി പുലിയെ കണ്ടുവെന്നാണ് പരയങ്ങാനം വീട്ടമ്മ പറഞ്ഞത്. വിവരമറിഞ്ഞ് കാഞ്ഞങ്ങാട്ട് നിന്നും വനപാലകരും ബേക്കൽ പോലീസും പരയങ്ങാനത്തെത്തി അന്വേഷണം നടത്തി.
ബേക്കൽ പരയങ്ങാനം ഭാഗത്ത് പുലിയുടെ സാന്നിധ്യമില്ലെന്നും വീട്ടമ്മ കണ്ടത് കാട്ടുപൂച്ചയെയാകാനാണ് സാധ്യതയെന്നും വനപാലകർ പറഞ്ഞു. ബേക്കലിൽ കണ്ടതായി പറയുന്ന പുലിയുടെ ചിത്രം വാട്സ് ആപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അത്യാധുനിക സംവിധാനമുള്ള ക്യാമറകൾ ഉപയോഗിച്ച് പകർത്തിയ പുലിയുടെ ചിത്രമാണ് പ്രചരിക്കുന്നത്.
പ്രചരിക്കുന്ന പുലിയുടെ ചിത്രം ബേക്കലിൽ കണ്ട പുലിയുടേതാകാൻ സാധ്യതയില്ലെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഒാഫീസർ കെ. അഷ്റഫ് പറഞ്ഞു. ഹിമാലയത്തിൽ മാത്രം കാണപ്പെടുന്ന വിഭാഗത്തിൽപ്പെട്ട പുലിയുടെതാണ് പ്രസ്തുത ചിത്രം. കേരളത്തിലെ വനത്തിൽ ഇത്തരം പുലികൾ ഉള്ളതായി അറിയില്ലെന്ന് അദ്ദേഹം പറഞ്ഞു.