സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ പോലീസ് അതിക്രമം കാട്ടി: കടയുടമകൾ

കാഞ്ഞങ്ങാട്: ബേക്കലിലെ ഹോട്ടലിൽ പോലീസ് അതിക്രമം കാട്ടിയതായി  സീപാർക്ക് ഹോട്ടലുടമകൾ. സ്ത്രീകൾക്കും കുട്ടികൾക്കും മുന്നിൽ പോലീസ് അക്രമം നടത്തിയതായാണ് പരാതി. രാത്രി പോലീസ് സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് പെരുമാറിയതെന്ന് ഹോട്ടലുടമകൾ ആരോപിച്ചു. പോലീസ് അതിക്രമം വിശദീകരിക്കുന്നതിന് ഹോട്ടലുമായി ബന്ധപ്പെട്ട ഹാരിസ്, സഫീർ എന്നിവർ ഇന്ന് വൈകീട്ട് കാഞ്ഞങ്ങാട് പത്ര സമ്മേളനം വിളിച്ചു. സംഭവത്തിൽ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

Read Previous

മദ്യപിച്ച് ഔദ്യോഗിക വാഹനം ഒാടിച്ച താലൂക്കാശുപത്രി ഡ്രൈവർ അറസ്റ്റിൽ

Read Next

അനധികൃത പാർക്കിംഗ് പോലീസ് നടപടി ആരംഭിച്ചു