ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: തെരഞ്ഞെടുപ്പ് അക്രമങ്ങളുമായി ബന്ധപ്പെട്ട് ബേക്കൽ പോലീസ് മൂന്ന് കേസ്സുകൾ രജിസ്റ്റർ ചെയ്തു. 3 സംഭവങ്ങളിലായി 49 പേർക്കെതിരെയാണ് കേസ്സ്. തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രിൽ 6-ന് കോൺഗ്രസ്സ് നേതാവ് വിനോദ്കുമാർ പള്ളയിൽ വീടിനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ച സംഭവത്തിൽ ആയമ്പാറയിലെ മുകുന്ദന്റെ മകൻ രതീഷ്, പെരിയ അടുക്കത്തിൽ ബാബുവിന്റെ മകൻ ബിജേഷ്, വടക്കേക്കരയിലെ ബാലന്റെ മകൻ ഷിബിൻ, ആയമ്പാറയിലെ ഉണ്ണി, നിടുവോട്ട് പാറയിലെ അലൻ ജോർജ്ജ്, കണ്ടാലറിയാവുന്ന 25 പേർ എന്നിങ്ങനെ 30 സിപിഎം പ്രവർത്തകർക്കെതിരെയാണ് ബേക്കൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്തത്.
ഏപ്രിൽ 6-ന് പള്ളിക്കര ഗവൺമെന്റ് വെൽഫെയർ എൽ. പി. സ്കൂളിൽ എൽഡിഎഫ് പ്രവർത്തകനായ പള്ളിക്കര തെക്കേക്കുന്നിലെ സി. വി. വിജേഷിനെ 26, മർദ്ദിച്ചതിന് യുഡിഎഫ് പ്രവർത്തകരായ മുഹമ്മദ് ആഷിഖ്, മുഹമ്മദ് സിറാജ്, ഏ. അബ്ദുൾ ജമാൽ, പി. കെ. നിഷാദ്, യൂസഫ്, കണ്ടാലറിയാവുന്ന 10 പേർ എന്നിവർക്കെതിരെയും ബേക്കൽ പോലീസ് കേസ്സെടുത്തു. ഏപ്രിൽ 6-ന് പള്ളിക്കര സ്കൂളിൽ യുഡിഎഫ് പ്രവർത്തകരായ കെ. വി. ആഷിഖിനെ 30, കൈയ്യേറ്റം ചെയ്തതിന് എൽഡിഎഫ് പ്രവർത്തകരായ മണികണ്ഠൻ, സൂജജ്, വിജേഷ്, കബീർ, കണ്ടാലറിയാവുന്ന 10 പേർ എന്നിങ്ങനെ 14 പേർക്കെതിരെ ബേക്കൽ പോലീസ് േകസ്സെടുത്തിട്ടുണ്ട്.