ഭർതൃമതി ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ചു

ബേക്കൽ:  മൂന്ന് വർഷം മുമ്പ് വിവാഹിതയായ യുവതിയെ കിടപ്പു മുറിയിലെ ജനാലക്കമ്പിയിൽ ദുരൂഹ സാഹചര്യത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെരിയാട്ടടുക്കം പള്ളാരത്ത് വാടക വീട്ടിൽ താമസിക്കുന്ന സൈഫുദ്ദീന്റെ ഭാര്യ സൽമയാണ് 26, കിടപ്പു മുറിയിലെ ജനാലക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ജനാലക്കമ്പിയിൽ ഷാളിൽ കുരുക്കിട്ട് തൂങ്ങിയ സൽമയെ ഇൗ  സമയം വീട്ടിലുണ്ടായിരുന്ന ഭർത്താവ് സൈനുദ്ദീൻ ഷാൾ അറുത്ത് മുറിച്ച് പെരിയ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും മരണപ്പെട്ടു. മരണത്തിൽ ദുരൂഹതയുള്ളതായി സൽമയുടെ ബന്ധുക്കളും  നാട്ടുകാരും പറഞ്ഞു. സൽമ ജനാലയിൽ തൂങ്ങുന്ന സമയം ഭർത്താവ് വീട്ടിലുണ്ടായിരുന്നു. തൂങ്ങാൻ ഉപയോഗിച്ച ജനാലക്കരികിൽ കട്ടിലുണ്ടായിരുന്നതിനാൽ യുവതിക്ക് ജനാലക്കമ്പിയിൽ തൂങ്ങി മരിക്കാൻ കഴിയില്ലെന്ന് ബന്ധുക്കൾ ചൂണ്ടിക്കാട്ടി.

സൽമയുടെ മൃതദേഹം ജില്ലാശുപത്രിയിൽ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന് ഭർത്താവ് ശാഠ്യം പിടിച്ചതായും സംശയമുള്ള സാഹചര്യത്തിൽ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലെ  വിദഗ്ധ പോസ്റ്റ് മോർട്ടത്തിന് വിധേയമാക്കണമെന്നും ബന്ധുക്കൾ  ആവശ്യപ്പെട്ടു. ബേക്കൽ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി. രണ്ട് വയസ്സുള്ള സൽമാൻ ഫാരിസ് ഏകമകനാണ്.

സൽമയുടെ ഭർത്താവ് സൈഫുദ്ദീൻ തലശ്ശേരി സ്വദേശിയാണ്. സൽമ തിരുവനന്തപുരം വർക്കല സ്വദേശിനിയാണ്. മത്സ്യതൊഴിലാളിയായ സൈഫുദ്ദീന്റെ രണ്ടാം വിവാഹത്തിലെ ഭാര്യയാണ് സൽമ. വിവാഹ ശേഷം സൈഫുദ്ദീൻ ഭാര്യയേയും മകനേയും കൂട്ടി തലശ്ശേരിയിൽ നിന്നും പെരിയാട്ടടുക്കത്തേക്ക് താമസം മാറുകയായിരുന്നു. ആദ്യ ഭാര്യയിലുള്ള മകൻ പെരിയാട്ടടുക്കത്തെത്തി തന്നെ കണ്ടതിൽ പ്രകോപിതയായി യുവതി ആത്മഹത്യ ചെയ്തുവെന്നാണ് സൈഫുദ്ദീൻ നാട്ടുകാരെ അറിയിച്ചത്. സൽമയെ ഭർത്താവ് നിരന്തരം മർദ്ദിച്ചിരുന്നുവെന്നും ഇന്നലെ വീണ്ടും യുവതിക്ക് ഭർത്താവിന്റെ മർദ്ദനമേറ്റുവെന്നും – ബന്ധുക്കൾക്കൊപ്പം നാട്ടുകാരും ആരോപിച്ചു.

LatestDaily

Read Previous

സിപിഎം വ്യാപാരി സംഘടനയും സമരത്തിലിറങ്ങി

Read Next

സേനയെക്കുറിച്ച് മോശം പരാമർശം, രാസപരിശോധനാ യുവതിക്ക് സഘടനാ സംരംക്ഷണം