ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: ടാങ്കർ ബൈക്കിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് കേസ്സെടുത്തു. ഇന്നലെ രാത്രി 10 മണിയോടെ പള്ളിക്കര കല്ലിങ്കാലിലാണ് ടാങ്കർ ലോറി ബൈക്കിലിടിച്ച് തൃക്കണ്ണാട് സ്വദേശി മരിച്ചത്. തൃക്കണ്ണാട് വിനോദാണ് അപകടത്തിൽ മരിച്ചത്. കണ്ണൂർ ഭാഗത്തുനിന്നും മംഗളൂരു ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി യുവാവ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു.
നിർത്താതെ പോയ ലോറി പിന്നീട് പള്ളിക്കര കല്ലിങ്കാലിൽ നിന്നും പോലീസ് പിടികൂടി. പള്ളിക്കരയിലെ പെട്രോൾ പമ്പിൽ സ്ഥാപിച്ച നിരീക്ഷണ ക്യാമറയിൽ നിന്നാണ് ഇടിച്ച വാഹനത്തെ തിരിച്ചറിഞ്ഞത്. തൃക്കണ്ണാട്ടെ പരേതനായ ബാലകൃഷ്ണന്റെയും ശോഭയുടെയും മകനാണ്. ഗൾഫിൽ നിന്ന് തിരിച്ചെത്തിയ ശേഷം മത്സ്യബന്ധനത്തിലായിരുന്നു. ഗൾഫിലേക്ക് തിരിച്ചുപോകാനുള്ള തയ്യാറെടുപ്പിനിടെയാണ് അപകടമരണം. റീന, റീത്ത എന്നിവർ സഹോദരികൾ. അവിവാഹിതനാണ്.
560