ബേക്കലിൽ വീണ്ടും പിടിച്ചുപറി; വീട്ടമ്മയുടെ 5 പവൻ മാല സ്കൂട്ടറിലെത്തി തട്ടിപ്പറിച്ചു

ബേക്കൽ : ബേക്കലിൽ വീണ്ടും പിടിച്ചുപറി. തൊഴിലുറപ്പ് ജോലിക്ക് പോവുകയായിരുന്ന വീട്ടമ്മയുടെ 5 പവന്റെ സ്വർണ്ണ മാല സ്കൂട്ടറിലെത്തിയ മോഷ്ടാവ് പിടിച്ചുപറിച്ച് രക്ഷപ്പെട്ടു. പനയാൽ നെല്ലിയടുക്കത്തെ പത്മാവതിയുടെ 67, കഴുത്തിൽ നിന്നുമാണ് ആഭരണം തട്ടിയെടുത്തത്. ഇന്ന് രാവിലെ തൊഴിലുറപ്പ് ജോലിക്കായി റോഡിലൂടെ നടന്നു പോകുന്നതിനിടയിൽ സ്കൂട്ടറിലെത്തിയ ആൾ മാല തട്ടിപ്പറിച്ച് രക്ഷപ്പെടുകയായിരുന്നു. ബേക്കൽ പോലീസ് സ്ഥലത്തെത്തി.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ബേക്കലിൽ പട്ടാപ്പകൽ സ്ത്രീകളുടെ കഴുത്തിൽ നിന്നും ഇരുചക്ര വാഹനത്തിലെത്തിയ പ്രതികൾ ആഭരണം കവർന്നത്.
പാലക്കുന്ന് തിരുവക്കോളിയിലെ ബാലകൃഷ്ണന്റെ ഭാര്യ ശാരദയുടെ 60, കഴുത്തിൽ നിന്നും മൂന്നേ മുക്കാൽ പവന്റെ മാലയാണ് സ്കൂട്ടറിൽ വഴി ചോദിച്ചെത്തിയ പ്രതി തട്ടിയെടുത്തത്.

കഴിഞ്ഞ ബുധനാഴ്ച രാവിലെ വീടിന് സമീപം പശുവിനെ മേയ്ക്കുന്നതിനിെടയാണ് ശാരദയുടെ കഴുത്തിൽ നിന്നും ആഭരണം കവർന്നത്. ശാരദയുടെ പരാതിയിൽ കേസെടുത്തു. പോലീസ് കേസെടുത്ത് പ്രതിയെ തിരയുന്നതിനിടെയാണ് സമാനമായ പിടിച്ചുപറി ഇന്ന് വീണ്ടുമുണ്ടായത്. രണ്ടു പിടിച്ചു പറികൾക്ക് പിന്നിലും ഒരേ പ്രതിയാണെന്നാണ് കരുതുന്നത്.

LatestDaily

Read Previous

ബന്ധുക്കൾ ബംഗ്ളൂരുവിലെത്തിയപ്പോൾ കമിതാക്കൾ കാഞ്ഞങ്ങാട്ടേക്ക് മടങ്ങി പോലീസിൽ ഹാജരായി

Read Next

റെയിൽവെ അവഗണന