ബേക്കൽ ഭർതൃമതിയെ ബംഗളൂരുവിലെ ഹോട്ടലിൽ ഉപേക്ഷിച്ച് യുവാവ് കടന്നു

ബേക്കൽ: ബേക്കൽ ഭർതൃമതിയെ ബംഗളൂരുവിലെ ഹോട്ടൽ മുറിയിൽ ഉപേക്ഷിച്ച് യുവാവ് കടന്നു.

ബേക്കൽ കുറിച്ചിക്കുന്നിലെ പ്രവാസി യുവാവിന്റെ  ഭാര്യയെ ഉപേക്ഷിച്ചാണ് കുടക് സ്വദേശിയായ ഇരുപത്തിയഞ്ചുകാരൻ  മുങ്ങിയത്. യുവതിയെ ഇന്ന് രാവിലെ ബംഗളൂരുവിൽ നിന്നും പോലീസ് ബേക്കലിലെത്തിച്ചു.

മെജിസ്റ്റികിന് സമീപം കെആർ മാർക്കറ്റിലെ ഹോട്ടൽ മുറിയിലാണ്  ബേക്കൽ പോലീസ് ഭർതൃമതിയെ കണ്ടെത്തിയത്.  ഈ സമയം യുവതി മാത്രമെ ഹോട്ടൽ മുറിയിലുണ്ടായിരുന്നുള്ളു.

കണ്ണൂർ സ്വദേശിയുടെതാണ് പ്രസ്തുത ഹോട്ടൽ. ഹോട്ടലുടമകൾ യുവതിയുടെ ബന്ധുക്കളെ വിവരമറിയിച്ചതിനെ തുടർന്നാണ് നടപടി.

മൂന്ന് മക്കളുടെ മാതാവായ യുവതിയെ കഴിഞ്ഞ 17 മുതൽ കാണാതാവുകയായിരുന്നു. പടന്ന കടപ്പുറത്തെ ബന്ധുവീട്ടിൽ പോവുകയാണെന്ന് പറഞ്ഞാണ് യുവതി കുറിച്ചിക്കുന്നിലെ വീട്ടിൽ നിന്നും പോയത്. പിന്നീട് കാണാതാവുകയായിരുന്നു.

ബന്ധുവിന്റെ  പരാതിയിൽ ബേക്കൽ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് തുമ്പുണ്ടായത്.  ഭർതൃമതി  ബംഗളൂരുവിലുള്ള  വിവരമറിഞ്ഞ്

ഇന്നലെ ബേക്കലിൽ നിന്നും പോലീസ് സംഘം യാത്ര തിരിക്കുകയായിരുന്നു.

മൂന്ന് മക്കളെ വീട്ടിലാക്കിയാണ് യുവതി അപ്രത്യക്ഷയായത്. ഭർത്താവ്  ഗൾഫിലാണ്.

യുവതിയുടെ സെൽഫോൺ നമ്പർ സൈബർ സെല്ല് പരിശോധിച്ചതിൽ  കുടക് യുവാവുമായി നിരന്തരം സംസാരിച്ചതായി കണ്ടെത്തുകയും,  ബംഗളൂരുവിൽ ഹോട്ടൽ ജോലി ചെയ്യുന്ന യുവാവിനെ ബേക്കൽ എസ്ഐ, ഫോണിൽ വിളിക്കുകയും ചെയ്തിരുന്നു.

യുവതി തനിക്കൊപ്പമില്ലെന്ന് ആണയിടുകയാണ് പോലീസിനോട് ഇരുപത്തിയഞ്ചുകാരൻ അന്ന്  ചെയ്തത്.

യുവാവ് പോലീസിന് നൽകിയ മറുപടി കളവാണെന്ന്  ബംഗളൂരുവിൽ എത്തിയപ്പോൾ  വ്യക്തമായി. മൂന്ന് ദിവസമായി യുവതി ഇതേ ഹോട്ടൽ മുറിയിലാണ്.

ഹോട്ടൽ ഉടമയുടെ സംരക്ഷണത്തിലായിരുന്നു യുവതി. ഹോട്ടൽ ഉടമകളുടെ ഇടപെടലാണ് ഭർതൃമതിക്ക് തുണയായത്.

ഭർത്താവിന്റെ അകന്ന ബന്ധുവായ യുവാവ്  തനിക്ക് ഹോട്ടൽ മുറിയിൽ താമസ സൗകര്യമൊരുക്കി തന്നതായി യുവതി ഇന്ന് രാവിലെ പോലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി. യുവാവ് തന്നെ കുടുക്കിയതാണെന്നാണ് ഭർതൃമതി പോലീസിനോട് വ്യക്തമാക്കിയത്.

വീടുവിടുമ്പോൾ 90,000 രൂപ ഭർതൃമതി കൊണ്ടുപോയിരുന്നു. ഇതിൽ 30,000 രൂപ ചിലവായി. ശേഷിക്കുന്ന 60,000 രൂപ യുമായാണ് യുവാവ് കടന്നുകളഞ്ഞത്.

ഗൾഫിലുള്ള ഭർത്താവുമായി വീട്ടിലെ ഗ്യാസ് കണക്ഷനെച്ചൊല്ലി  യുവതി തർക്കത്തിലേർപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് വീടുവിട്ടത്.

Read Previous

ഡിസിസി പ്രസിഡണ്ടിനെതിരെ ഏ ഗ്രൂപ്പ് രഹസ്യയോഗം

Read Next

സി പി ഐ. ഒാഫീസ് ആക്രമണം രണ്ട് ജാമ്യമില്ലാ കേസ്സുകൾ