ദന്ത ഡോക്ടറുടെ കാർ കവർന്നു

ബേക്കൽ: നാലുമാസം മുമ്പ് കാണാതായ കാറിന്റെ താക്കോൽ ഉപയോഗിച്ച് ദന്ത ഡോക്ടറുടെ കാർ പട്ടാപ്പകൽ കവർച്ച ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് പാലക്കുന്നിലാണ് കവർച്ച. കാസർകോട് ചൂരിയിൽ താമസിക്കുന്ന ഉഡുപ്പി സ്വദേശിയായ ദന്ത ഡോക്ടർ നവീൻ ഡയസിന്റെ കെ.ഏ. 20.എം.സി.1965 മെറൂൺ കളർ ക്രെറ്റ കാറാണ് മോഷണം പോയത്.

പാലക്കുന്ന് ക്ഷേത്രത്തിന് എതിർവശം രോഡരികിൽ നിർത്തിയിട്ടതായിരുന്നു കാർ. ഇതിന് തൊട്ടടുത്താണ് നവീനിന്റെ ക്ലിനിക്ക്. നവീൻ ക്ലിനിക്കിലുള്ള സമയത്താണ് കാർ മോഷണം പോയത്.  ദന്തിസ്റ്റ് ക്ലിനിക്കിൽ നിന്നും പുറത്തേക്കിറങ്ങുന്ന സമയത്തിനകം മോഷണം കഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് 2 മണിക്കാണ് മോഷണം നടന്നതെന്ന് വ്യക്തമായി. കാറിന്റെ ചില്ല് തകർക്കാതെയോ, ഡോർ പൊളിക്കാതെയോ നടന്ന കവർച്ച നവീനിന്റെ പക്കൽനിന്നും നഷ്ടപ്പെട്ട താക്കോൽ ഉപയോഗിച്ചുകൊണ്ടാണെന്നാണ് പോലീസ് സംശയിക്കുന്നത്.  താക്കോൽ ലഭിച്ച മോഷ്ടാവ് അവസരം നോക്കി മോഷണം ആസൂത്രണം ചെയ്തുവെന്ന നിഗമനത്തിലാണ് പോലീസ്.

LatestDaily

Read Previous

കോട്ടച്ചേരി മേൽപ്പാലം: പാളത്തിന് മുകളിൽ ഷീറ്റ് പാകുന്ന പണി പുരോഗമിക്കുന്നു

Read Next

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ കള്ളപ്പുലി വനപാലകരുടെ ക്യാമറയിൽ കുടുങ്ങി