ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ: കട വരാന്തയിൽ 55 വയസ്സുകാരനായ കൂലിത്തൊഴിലാളിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തലയ്ക്കടിയേറ്റുള്ള കൊലപാതകമാകാം മരണ കാരണമെന്ന് മൃതദേഹം പരിശോധിച്ച ഡോക്ടർ ബന്ധുക്കൾക്ക് സൂചന നൽകി.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ മൈലാട്ടി കൂട്ടപ്പുന്നയിൽ എക്കാൽ പുരുഷോത്തമനെയാണ് 55, ഇന്നലെ രാത്രി 7 മണിയോടെ കൂട്ടപ്പുന്നയിലെ കട വരാന്തയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുരുഷോത്തമൻ ഗുരുതരാവസ്ഥയിൽ കടവരാന്തയിൽ കിടക്കുകയാണെന്നും, പെട്ടെന്ന് സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെട്ട് സന്ധ്യയ്ക്ക് ഒരാൾ വിളിച്ചറിയിക്കുകയായിരുന്നുവെന്ന് ബന്ധുവായ സുനിൽ പറഞ്ഞു.
ഇതേത്തുടർന്ന് കുട്ടപ്പുന്ന ടൗണിലെത്തിയ ബന്ധുക്കൾ കണ്ടത് പുരുഷോത്തമൻ വായ പിളർന്ന് അബോധാവസ്ഥയിൽ മലർന്ന് കിടക്കുന്നതാണ്.
ഉടൻ ജില്ലാശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിൽ മരണം സ്ഥിരീകരിച്ചു. പുറമേയ്ക്ക് പരിക്കുകളൊന്നും കാണാനില്ലെങ്കിലും മൃതദേഹം വായ പിളർന്ന നിലയിലായതിനാൽ, തലയ്ക്കടിയേറ്റതിനെത്തുടർന്നാകാം മരിച്ചതെന്നാണ് ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞത്.
മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവെ റോഡിൽ തെറിച്ചുവീണാണ് മരണമെന്ന് സംശയിക്കുന്നതായി ബേക്കൽ പോലീസ് വെളിപ്പെടുത്തുന്നു. പക്ഷേ, ആരുടെ ബൈക്കിലാണ് പുരുഷോത്തമൻ സഞ്ചരിച്ചതെന്ന് വ്യക്തമല്ല.
മരണത്തിൽ ദുരൂഹതയുള്ളതായാണ് ബന്ധുക്കളുടെ ആരോപണം. പരേതനായ ബംബു- ചിരുത ദമ്പതികളുടെ മകനാണ് പുരുഷോത്തമൻ. സഹോദരങ്ങൾ: മാധവി. ശാന്ത, കമല.