ക്ലബ്ബിലെ വിവാഹ മാമാങ്കം കേസ്സാകും; രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകി

കാഞ്ഞങ്ങാട്: കോവിഡ് മാനദണ്ഡങ്ങൾ പാടെ ലംഘിച്ച് പടന്നക്കാട് ബേക്കൽക്ലബ്ബിൽ നടന്ന വിവാഹ മാമാങ്കത്തിൽ പോലീസ് കേസ്സ് രജിസ്റ്റർ ചെയ്യും. ഗ്യാസ് ഏജൻസി ഉടമയായ രാഷ്്ട്രീയ നേതാവിന്റെ മകളുടെ മൈലാഞ്ചിക്കല്ല്യാണം കോവിഡ് മാനദണ്ഡം ലംഘിച്ച് ബേക്കൽ ക്ലബ്ബിൽ നടത്തിയ  സംഭവത്തിൽ കേസ്സെടുക്കുന്നതിന് മുന്നോടിയായി ബേക്കൽ ക്ലബ്ബിലെ സിസിടിവി ക്യാമറകൾ കസ്റ്റ്ഡിയിലെടുത്ത ഹൊസ്ദുർഗ്ഗ് പോലീസ്  ദൃശ്യം പരിശോധിച്ച് ഉറപ്പു വരുത്തി.

നൂറ് കണക്കിനാളുകൾ പങ്കെടുത്ത കല്ല്യാണച്ചടങ്ങിൽ പാട്ടും നൃത്തവും  സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെയും കാഞ്ഞങ്ങാട് നഗരസഭയിലെയും  ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമടക്കം കോവിഡ് ചട്ടം ലംഘിച്ച് നടന്ന വിവാഹ ആർഭാടത്തിൽ പങ്കെടുത്തു.

പകർച്ചവ്യാധി നിരോധന നിയമമനുസരിച്ചാവും പോലീസ് നടപടി സ്വീരിക്കുക. ഇതിനിടെ പോലീസ് രഹസ്യാന്വേഷണ വിഭാഗം ബേക്കൽ ക്ലബ്ബിലെ വിവാഹമാമാങ്കത്തിൽ അന്വേഷണം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ബേക്കൽ ക്ലബ്ബിൽ നടന്നത് കോവിഡ് ചട്ടം ലംഘിച്ചുള്ള ആൾക്കൂട്ട വിവാഹമാണെന്ന് പോലീസ്  രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്.

Read Previous

ബേക്കൽ ക്ലബ്ബിൽ സ്ത്രീയുടെ ഫോൺ എംഡി ചോർത്തി

Read Next

തൃക്കരിപ്പൂർ നിയമസഭ തെരഞ്ഞെടുപ്പ് കണക്കുകൾ അവതരിപ്പിച്ചില്ല; പ്രതിഷേധം