ലക്ഷങ്ങൾ തട്ടിയെടുത്ത ബേക്കൽ സ്വദേശി കുവൈറ്റിൽ നിന്നും മുങ്ങി

കാഞ്ഞങ്ങാട്: കുവൈറ്റിൽ റസ്റ്റോറന്റ്  നടത്തുന്ന ബേക്കൽ സ്വദേശി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തി  ഹോട്ടലിൽ നിന്ന് മുങ്ങി.

ബേക്കൽ സ്വദേശിയായ അഷ്റഫാണ് കച്ചവട പങ്കാളിയെയും, ഹോട്ടൽ ജീവനക്കാരെയും വഞ്ചിച്ച് കടന്നു കളഞ്ഞത്.

കോഴിക്കോട് തിക്കോടി സ്വദേശിയും, ഹോട്ടൽ ജീവനക്കാരനുമായ അബ്ദുൾ റസാഖ്, റസ്റ്റോറന്റിലെ  ചൈനീസ്  കുക്കായ ഒറീസ സ്വദേശി, ഹോട്ടൽ കച്ചവട പങ്കാളി എന്നിവരെ കബളിപ്പിച്ചാണ് അഷ്റഫ് രക്ഷപ്പെട്ടത്. സ്ഥാപനത്തിലെ 3 ജോലിക്കാരുടെ പാസ്പോർട്ടും ഇയാൾ കൊണ്ടു പോയി.

കച്ചവട പങ്കാളിയുടെ  എട്ടരലക്ഷം രൂപയാണ് നഷ്ടപ്പെട്ടത് റസ്റ്റോറന്റ് ജീവനക്കാർക്ക് ശമ്പളവും ലഭിച്ചിട്ടില്ല. പണം നഷ്ടപ്പെട്ടയാൾ ബേക്കലിലെ അഷ്റഫിന്റെ താമസസ്ഥലത്ത് ഇയാളെ അന്വേഷിച്ചെത്തിയെങ്കിലും കണ്ടെത്താനായില്ല.

കുവൈറ്റിൽ ബേക്കൽ ഫോർട്ട് എന്ന പേരിൽ റസ്റ്റോറന്റ് നടത്തുകയായിരുന്ന അഷ്റഫ് കച്ചവട പങ്കാളിയെയും, ജീവനക്കാരെയും വഞ്ചിച്ച്  എങ്ങോട്ടാണ് മുങ്ങിയതെന്ന്  വ്യക്തമല്ല. ഇതിന് പുറമെ പലരിൽ നിന്നായി  ഇയാൾ ലക്ഷങ്ങൾ കടം വാങ്ങിയിരുന്നതായും  ആരോപണമുണ്ട്.

LatestDaily

Read Previous

ഡ്രൈവ്ത്രൂ സ്കാൻ ഹർജിയിൽ റിപ്പോർട്ട് നൽകാൻ അഡ്വ. ബിജി ഏ. മാണിക്കോത്തിനെ നിയമിച്ചു

Read Next

പ്രവാസിയെ മതത്തിന്റെ പേരിൽ ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്നും ഇറക്കിവിട്ടു