ബേഡകം യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കിയ ചന്തേര യുവതിയുടെ വീട്ടിൽ റെയ്ഡ്

പ്രതി ലാല കബീർ  റിമാൻറിൽ

കാഞ്ഞങ്ങാട് : ബേഡകം യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി 5.45 ലക്ഷം  രൂപ തട്ടിയെടുത്ത കേസിൽ  മുഖ്യപ്രതിയുടെ ചന്തേരയിലെ ഭാര്യാഗൃഹത്തിൽ കാസർകോട് ഡിവൈഎസ്പി,പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ തിരച്ചിൽ. ബേഡകം ബാലനടുക്കത്തെ സക്കറിയ മൻസിലിൽ മൂസയെ കഴിഞ്ഞ മാസം 23ന്– കാറിൽ തട്ടിക്കൊണ്ട് പോയി  യുവതിക്കൊപ്പം ചേർത്തു നിർത്തി നഗ്ന ഫോട്ടോയെടുത്ത് ഹണിട്രാപ്പിൽ കുടുക്കി ഭീഷണിപ്പെടുത്തിയ  കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ പള്ളിക്കര മാസ്തി ഗുഡ്ഡ അഹമ്മദ് കബീർ  എന്ന ലാല കബീറിന്റെ 36 , ചന്തേര ഭാര്യാ ഗൃഹത്തിലാണ്  പോലീസ് തിരച്ചിൽ നടത്തിയത്.

തിരച്ചിലിൽ യുവതിയെ കണ്ടെത്തനായില്ലെന്ന് ഡിവൈഎസ്പി, വ്യക്തമാക്കി. യുവാവിനെ ഹണിട്രാപ്പിൽ കുടുക്കൻ ഫോണിൽ വിളിച്ചു വരുത്തിയത്  ലാല കബീറിന്റെ ഭാര്യയായ ചന്തേര യുവതിയാണന്ന് വ്യക്തമായതിനെ തുടർന്ന് യുവതിയെയും  കേസിൽ പ്രതിചേർത്തു.

കേരളം കർണ്ണാടക, തമിഴ്നാട്, രാജസ്ഥാൻ സംസ്ഥാനങ്ങളിലായി മോഷണമടക്കം നിരവധി കേസുകളിൽ പ്രതിയായ കബീർ 13 വർഷത്തിനു ശേഷമാണ് കാസർകോട്ട് പിടിയിലായത്. കോടതി പിടികിട്ടാ പുള്ളിയായി പ്രഖ്യാപിച്ച പ്രതിക്കെതിരെ കാസർകോട്ടു കേസുകളും , വാറന്റും നിലനിൽക്കുന്നുണ്ട്. ഡിവൈഎസ്പി, ബാലകൃഷ്ണൻ നായരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കാസർകോട്  ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി പ്രതിയെ റിമാന്റ് ചെയ്തു.

ബേഡകം പോലീസ് റജിസ്റ്റർ ചെയ്ത ഹണി ട്രാപ്പ് കേസിൽ കബീറിന് പുറമെ അഞ്ചു പേർ കൂടി പ്രതികളാണ് .യുവതിയെ ക്കൊണ്ട്  ആദ്യം മൂസയെ വിളിപ്പിച്ച് സൗഹൃദത്തിലാക്കി. പിന്നീട് യുവതി വിളിച്ചു വരുത്തിയ സ്ഥലത്തെത്തിയ മൂസയെ , കബീറും സംഘവും കാറിൽ തട്ടിക്കൊണ്ട്  പോയി യുവതിക്കൊപ്പം നിർത്തി നഗ്ന ഫോട്ടോയും വീഡിയോയുമെടുത്ത് പണം തട്ടുകയായിരുന്നു.

LatestDaily

Read Previous

യുവതിയുടെ ആത്മഹത്യ: കോൺഗ്രസ്സ് നേതാവായ ഭർത്താവിനും മാതാവിനുമെതിരെ കേസ്

Read Next

ഫാഷൻ ഗോൾഡിൽ ഐപി എസ്സുകാരുടെ അന്വേഷണവും ഇഴയുന്നു