ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഹരിപ്പാട്: വിവാഹ സദ്യയ്ക്കിടെ കൂടുതൽ പപ്പടം ആവശ്യപ്പെട്ടത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലിൽ 15 പേർക്കെതിരെ പൊലീസ് കേസെടുത്തു. കരീലക്കുളങ്ങര പൊലീസാണ് കേസെടുത്തത്. ഇവരെ കണ്ടെത്താൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഹരിപ്പാട് മുട്ടം ചൂണ്ടുപലക ജംഗ്ഷന് സമീപത്തെ ഓഡിറ്റോറിയത്തിലാണ് പപ്പടത്തിന്റെ പേരില്‍ അടി നടന്നത്. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയം ഉടമ കരിപ്പുഴ കൂന്തലശ്ശേരി സ്വദേശി മുരളീധരൻ, വിവാഹത്തിനെത്തിയ ജോഹൻ, ഹരി എന്നിവർക്കാണ് പരിക്കേറ്റത്.
സദ്യ വിളമ്പുന്നതിനിടെ വരന്റെ ചില സുഹൃത്തുക്കൾ കൂടുതൽ പപ്പടങ്ങൾ ആവശ്യപ്പെട്ടു. കാറ്ററർമാർ നൽകാത്തതിനാലാണ് അടി നടന്നത്. ആളുകൾ രണ്ട് സംഘങ്ങളായി തിരിഞ്ഞ് കസേരകളും മേശകളും എടുത്ത് പരസ്പരം മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ബഹളം കേട്ട് ഓടിയെത്തിയ ഓഡിറ്റോറിയം ഉടമയുടെ തലയ്ക്കടിയേറ്റു. ഇയാളെ സമീപത്തെ തട്ടാരമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.