ലഹരിക്കടത്തിന് പിന്നിലുള്ളവരെ പിടിക്കാൻ തയാറാകണം; സര്‍ക്കാരിനോട് സുപ്രീംകോടതി

ന്യൂഡൽഹി: ചെറുകിട ലഹരിമരുന്ന് കച്ചവടക്കാരുടെ പിന്നാലെ ഓടാതെ മയക്കുമരുന്ന് കടത്തിന് നേതൃത്വം നൽകുന്ന സിൻഡിക്കേറ്റുകളെ പിടികൂടാൻ തയ്യാറാകണമെന്ന് സർക്കാരിനോട് സുപ്രീം കോടതി. മധ്യപ്രദേശില്‍ കൃഷിയിടത്തിൽ നിന്ന് കറുപ്പ് കണ്ടെടുത്തതിന്റെ പേരില്‍ 5 വര്‍ഷമായി വിചാരണത്തടവില്‍ കഴിയുന്നയാള്‍ക്ക് ജാമ്യം അനുവദിച്ച് കൊണ്ടായിരുന്നു കോടതിയുടെ പരാമര്‍ശം.

“നിങ്ങൾ എല്ലായ്പ്പോഴും ചെറുകിട ലഹരി കച്ചവടക്കാരെയും കർഷകരെയും ആണ് പിടിക്കുന്നത്. അന്താരാഷ്ട്ര ലഹരി കാര്‍ട്ടലുകള്‍ക്ക് നേതൃത്വം നല്‍കുന്നവരെ പിടിക്കാൻ നിങ്ങൾ എന്താണ് ചെയ്യുന്നത്? അവരെ പിടിക്കാൻ ശ്രമിക്കുക, ജനങ്ങളെ രക്ഷിക്കുക,” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മധ്യപ്രദേശ് സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ വിക്രംജിത് ബാനർജിയോട് പറഞ്ഞു.

Read Previous

ഉദുമ കൂട്ടബലാത്സംഗം ഒരു പ്രതി കൂടി അറസ്റ്റിൽ

Read Next

ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് പരമ്പരയ്ക്കവസാനമാകുന്നു; ഫാസ്റ്റ് എക്‌സ് ട്രെയിലര്‍ പുറത്ത്