ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: ബിബിസി ഓഫീസുകളിൽ നടത്തിയ റെയ്ഡിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്. പാർലമെന്‍ററി സമിതി അദാനിക്കെതിരെ അന്വേഷണം ആവശ്യപ്പെടുമ്പോൾ കേന്ദ്രം ബിബിസിയെ പിന്തുടരുകയാണെണ് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കേന്ദ്രസർക്കാരിന് വിനാശകാലേ വിപരീത ബുദ്ധിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇടത് നേതാക്കളും റെയ്ഡിനെ വിമർശിച്ചു. ആദ്യം ബിബിസി ഡോക്യുമെന്‍ററി നിരോധിച്ചു. അദാനിക്കെതിരായ ആരോപണങ്ങളിൽ ജെപിസി അന്വേഷണം നടക്കുന്നില്ല. എന്നാൽ ഇപ്പോൾ ബിബിസി ഓഫീസുകളിൽ ആദായനികുതി പരിശോധന. ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് തന്നെയാണോയെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ട്വീറ്റ് ചെയ്തു. റെയ്ഡ് കേന്ദ്രത്തിന്‍റെ പ്രതികാര നടപടിയാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി കുറ്റപ്പെടുത്തി.
റെയ്ഡ് എത്ര അപ്രതീക്ഷിതമായിരുന്നുവെന്നാണ് തൃണമൂൽ എംപി മഹുവ മൊയ്ത്രയുടെ പരിഹാസം. സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഇതിനെ ‘പ്രത്യയശാസ്ത്ര അടിയന്തരാവസ്ഥ’ എന്നാണ് വിശേഷിപ്പിച്ചത്. ബി.ബി.സിക്ക് മോദി നൽകിയ സമ്മാനമെന്നും ബി.ആർ.എസ് നേതാവ് വൈ സതീഷ് റെഡ്ഡി പരിഹസിച്ചു.