ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ബിബിസി ഡോക്യുമെൻ്ററി ‘ഇന്ത്യ: ദ് മോദി ക്വസ്റ്റ്യൻ’ പ്രദർശിപ്പിച്ചു. തിരുവനന്തപുരം ലോ കോളേജിൽ എസ്എഫ്ഐ ആണ് പ്രദർശനം നടത്തിയത്. കോഴിക്കോട് ഡിവൈഎഫ്ഐയും പ്രദർശനം നടത്തി. കോഴിക്കോട് സരോജ് ഭവൻ ഹാളിൽ പുറത്ത് പൊലീസ് സുരക്ഷയിലായിരുന്നു പ്രദർശനം.
അതേസമയം കണ്ണൂർ സർവകലാശാല ക്യാമ്പസിൽ ഡോക്യുമെന്ററിയുടെ പ്രദർശനം നിഷേധിച്ചു. മങ്ങാട്ടുപുറം ക്യാമ്പസിൽ ആണ് പ്രദർശനം നിഷേധിച്ചത്. സെമിനാർ ഹാളിന് പുറത്ത് പ്രദർശനം നടത്താനുള്ള തീരുമാനത്തിലാണ് എസ്എഫ്ഐ.
വിവിധ ജില്ലകളിലെ നിരവധി കേന്ദ്രങ്ങളിൽ പ്രദർശനം നടത്താനുള്ള തീരുമാനത്തിലാണ് ഇടതു സംഘടനകൾ. ഡോക്യുമെൻ്ററിയുടെ രണ്ടാം ഭാഗം ഇന്ന് ബിബിസി പുറത്ത് വിടും.