ബിബിസി ഡോക്യുമെന്‍ററി; പ്രദർശനം വിലക്കി ഡൽഹി, അംബേദ്കർ സർവകലാശാലകൾ

ന്യൂഡൽഹി: ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനുള്ള നീക്കത്തിൽ തടയിട്ട് ഡൽഹി സർവകലാശാലയും അംബേദ്കർ സർവകലാശാലയും. ഡൽഹി സർവകലാശാല കാമ്പസിലെ കൂട്ടം ചേരലും വിലക്കി. സർവകലാശാലയ്ക്കുള്ളിലെ പൊതുസ്ഥലത്ത് പ്രദർശനം അനുവദിക്കില്ല. എന്നാൽ വിദ്യാർത്ഥികൾക്ക് അവരുടെ ഫോണിലോ ലാപ്ടോപ്പിലോ വീഡിയോ കാണാമെന്നും സർവകലാശാല അധികൃതർ വ്യക്തമാക്കി.

സംഭവത്തിൽ പോലീസിന്‍റെ സഹായം തേടിയതായി ഡൽഹി സർവകലാശാല പ്രോക്ടർ രജ്നി അബ്ബി പറഞ്ഞു. അനുമതിയില്ലാത്തതിനാൽ ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാൻ കഴിയില്ല. പോലീസ് ആവശ്യമായ നടപടി സ്വീകരിക്കട്ടെയെന്നും അവർ പറഞ്ഞു. പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഡോക്യുമെന്‍ററി കാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് എൻഎസ്‌യു ആണ് പ്രഖ്യാപിച്ചിരുന്നത്.

അംബേദ്കർ സർവകലാശാലയിൽ പ്രദർശനങ്ങൾ വിലക്കുകയും വൈദ്യുതി വിച്ഛേദിക്കുകയും ചെയ്തു. വിദ്യാർത്ഥികളെ കസ്റ്റഡിയിലെടുത്തു. ജെഎൻയുവിൽ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിന് പിന്നാലെയുണ്ടായ സംഘർഷത്തെ തുടർന്നാണ് മറ്റ് സർവകലാശാലകളിൽ ഡോക്യുമെന്‍ററിയുടെ പ്രദർശനം തടയാൻ നീക്കം ആരംഭിച്ചത്. ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലും പ്രദർശനം തടഞ്ഞിരുന്നു.

K editor

Read Previous

സുരക്ഷാ വീഴ്ച; പൊലീസിനെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധി

Read Next

ഏറ്റവും ഉയർന്ന വിലയിൽ ഗോതമ്പ്; 30 ലക്ഷം ടൺ പൊതുവിപണിയിൽ വിൽക്കാൻ കേന്ദ്രം