ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ബാവനഗർ 37– ാം വാർഡ് മുസ്്ലീം ലീഗ് വിമത സ്ഥാനാർത്ഥി എം. ഇബ്രാഹിമിനെ സിപിഎം പിന്തുണക്കും. മുസ്്ലീം ലീഗ് സ്ഥാനാർത്ഥി സി. കെ. അഷറഫിനെതിരെ ഇബ്രാഹിം ഇന്നലെ നാമനിർദ്ദേശ പത്രിക സമർപ്പിച്ച് മൽസര രംഗത്ത് ഉറച്ച് നിൽക്കുമെന്നാണ് നിലപാട്.
37– ാം വാർഡിൽ കെ. ചന്ദ്രനെ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയാക്കി പത്രിക നൽകിയിട്ടുണ്ട്. പിന്തുണയറിച്ച എൽഡിഎഫ് ഇബ്രാഹിമിനെ സന്ദർശിച്ചിട്ടെങ്കിലും ലീഗ് വിമതനുമായി എൽഡിഎഫ് ധാരണയിലെത്തിയിട്ടില്ല. ധാരണ ഉരുത്തിരിഞ്ഞാൽ ചന്ദ്രൻ മൽസര രംഗത്ത് നിന്നും പിൻമാറുകയോ, അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വം മരവിപ്പിച്ച് നിർത്തുകയോ ചെയ്യും.
വാർഡിൽ സിപിഎമ്മിൽ മാത്രം 15 വോട്ടുകൾ ഉണ്ടാകുമെന്നാണ് കണക്ക്. മുസ്്ലീം ലീഗിന്റെ പെട്ടിയിൽ വീഴുന്ന പകുതിയിലേറെ വോട്ടുകൾ തനിക്ക് നേടാനാകുമെന്ന പ്രതീക്ഷയിലാണ് ഇബ്രാഹിം. സിപിഎം, ഐ. എൻ. എൽ വോട്ടുകൾ ഒപ്പം ചേർന്നാൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നാണ് പ്രതീക്ഷ.
മുസ്്ലീം ലീഗിൽ നിരവധി പദവികൾ വഹിച്ചിട്ടുള്ള ഇബ്രാഹീം, മുസ്്ലീം ലീഗ് സ്ഥാനാർത്ഥിയെന്ന നിലയിലാവും പ്രചാരണത്തിനിറങ്ങുക. ലീഗിൽ ഉറച്ചു നിന്നു കൊണ്ട് പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥിക്കെതിരെ മൽസരിച്ച് വിജയിക്കുകയെന്നതാണ് ഇബ്രാഹിമിന്റെ ലക്ഷ്യം.