കോൺ​ഗ്രസിന്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത് ബേസിൽ; പ്രശംസിച്ച് സുധാകരൻ

കൽപ്പറ്റ: നടനും സംവിധായകനുമായ ബേസിൽ ജോസഫ് കോൺഗ്രസിലെ യുവ ചിന്തൻ ഷിവിറിൽ പങ്കെടുത്തു. ഇതിന് പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ ബേസിലിനെ അഭിവാദ്യം ചെയ്ത് രംഗത്തെത്തി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ബേസിലിനെ അദ്ദേഹം അഭിനന്ദിച്ചത്.

കോൺഗ്രസിൻ്റെ വേദികളിൽ സിനിമാ മേഖലയിലെ യുവതുർക്കികളെ കാണുന്നത് സന്തോഷകരമാണെന്ന് പറഞ്ഞാണ് സുധാകരൻ തൻ്റെ പോസ്റ്റ് ആരംഭിക്കുന്നത്. അവാർഡുകൾക്കായുള്ള അടങ്ങാത്ത മോഹം നിരവധി സി.പി.എം അനുഭാവികളെ സൃഷ്ടിക്കുന്ന ഈ സമയത്ത്, കോൺഗ്രസിന്റെ ക്യാമ്പുകളിലെ ജനങ്ങളോട് സംസാരിക്കാൻ സിനിമാ മേഖലയിലെ യുവാക്കൾ മുന്നോട്ട് വരുന്നത് രാജ്യത്തിന് നല്ല സൂചനയാണെന്ന് അദ്ദേഹം എഴുതി.

ഇന്ത്യൻ യൂത്ത് കോൺഗ്രസിന്റെ ചിന്തൻ ഷിവിറിൽ പങ്കെടുത്ത യുവ സംവിധായകൻ ബേസിൽ ജോസഫിന് അഭിവാദ്യങ്ങൾ. എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

Read Previous

ആള്‍ട്ട് ന്യൂസിന്റെ സഹ-സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍

Read Next

‘ജവാൻ’ ഒ.ടി.ടി അവകാശം നെറ്റ്ഫ്ലിക്സിന്