ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സംയുക്ത മുസ്്ലീം ജമാഅത്ത് മുൻ ജനറൽ സിക്രട്ടറി ബശീർ വെള്ളിക്കോത്തിന്റെ ശൃംഗാര ഫോൺവിളി ഫേസ്ബുക്കിൽ വൈറലായി. ശനിയാഴ്ച്ച മുതലാണ് ഫോൺവിളിയുടെ ശബ്ദരേഖ ഫേസ്ബുക്കിൽ വ്യാപകമായി വീണ്ടും പ്രചരിക്കാൻ തുടങ്ങിയത്. ഭർതൃമതിയായ വീട്ടമ്മയുമായി ബശീർ നടത്തിയ 9 മിനുട്ടോളം നീളുന്ന ലൈംഗിക സംഭാഷണമാണ് പുറത്തു വന്നത്. ഫേസ്ബുക്കിൽ പ്രചരിക്കുന്ന ശൃംഗാര ഫോൺ വിളിയെ എതിർത്തും, ന്യായീകരിച്ചും നിരവധി കമന്റുകളാണ് ഫേസ്ബുക്ക് പോസ്റ്റിന് താഴെയുള്ളത്.
ബശീറിന്റെ തനിനിറം പുറത്തുകാട്ടി ലേറ്റസ്റ്റ് പ്രസിദ്ധീകരിച്ച വാർത്തയും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബശീറിനെ കരുതിക്കൂട്ടി കെണിയിൽ വീഴ്ത്താനുദ്ദേശിച്ച് ഒരു സംഘം വീട്ടമ്മയെ ഉപയോഗിച്ചുണ്ടാക്കിയ നാടകമാണ് ടെലിഫോൺ വിളിയെന്നാണ് ബശീർ അനുകൂലികളുടെ ന്യായവാദം. കരുതിക്കൂട്ടി കെണിയൊരുക്കിയതാണെന്ന ന്യായവാദങ്ങളുടെ മുനയൊടിക്കുന്ന തരത്തിലുള്ളതാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്ന ഫോൺവിളി ശബ്ദരേഖ. കാമസൂത്രമെഴുതിയ വാത്സ്യായനെപ്പോലും കടത്തിവെട്ടുന്ന രീതിയിലാണ് ബശീർ ഭർതൃമതിയുമായി നടത്തിയ ഫോൺവിളി. ഇരുവരും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് തന്നെയാണ് ശബ്ദരേഖ വ്യക്തമാക്കുന്നത്. ഭർതൃമതി ബശീറിന് തന്റെ ഫോട്ടോകൾ അയച്ചു കൊടുത്തിരുന്നതായി സംഭാഷണത്തിൽ വ്യക്തമാകുന്നുണ്ട്.
താൻ കാണാത്ത ശരീരഭാഗങ്ങളുടെ ചിത്രങ്ങൾ കൂടി അയച്ചു കൊടുക്കാൻ ബശീർ യുവതിയോട് സംഭാഷണ മദ്ധ്യേ ആവശ്യപ്പെടുന്നുണ്ട്. ഒമ്പത് മിനിറ്റോളം നീണ്ട ടെലഫോൺ വിളിയുടെ അവസാന ഭാഗങ്ങൾ വാത്സ്യായന കാമകലയുടെ വർണ്ണനകൾ കൂടിയാണ്. ശബ്ദ സന്ദേശം ഫേസ്ബുക്കിൽ പ്രചരിച്ചതോടെ ബശീർ വെള്ളിക്കോത്തിന് ഫേസ്ബുക്കിൽ പരിഹാസത്തിന്റെ പൊങ്കാലയാണ്. കുടുംബ ബന്ധങ്ങളെക്കുറിച്ചും, മതമൂല്യങ്ങളെക്കുറിച്ചും, അച്ചടക്കത്തെക്കുറിച്ചും, വാ തോരാതെ വേദികളിൽ പ്രഭാഷണം നടത്തുന്ന ബശീർ വെള്ളിക്കോത്തിന്റെ ഉള്ളിലുള്ള സ്ത്രീലമ്പടനായ മനുഷ്യനെയാണ് ടെലഫോൺ ശബ്ദരേഖ വെളിച്ചത്തു കൊണ്ടു വന്നിരിക്കുന്നതെന്നാണ് ഫേസ്ബുക്കിൽ പ്രചരിക്കുന്ന കമന്റുകൾ വെളിപ്പെടുത്തുന്നത്.
വിവിധ മഹല്ലുകളുടെയും, ജമാഅത്തുകളുടെയും കേന്ദ്ര സ്ഥാനമായ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്തിന്റെ കേന്ദ്ര സ്ഥാനത്ത് ഇത്തരത്തിലുള്ള ആൾക്കാരെ കുടിയിരുത്തുന്നതിന്റെ അനൗചിത്വവും, അധാർമ്മികതയുമാണ് ഫേസ്ബുക്കിൽ വലിയ ചർച്ച. ആരോപണ വിധേയനായ ബശീർ ലീഗ് പ്രവർത്തകൻ കൂടിയായതിനാൽ മുസ്്ലീം ലീഗിന്റെ വിരോധികളും ആഭാസ ഫോൺ ശബ്ദരേഖ ആയുധമാക്കി ലീഗിനെതിരെ ഫേസ്ബുക്കിൽ കടന്നാക്രണം ശക്തമാക്കിയിട്ടുണ്ട്.