ശൃംഗാര ശബ്ദരേഖ: ബശീർ കോടതിയിൽ ബോധിപ്പിച്ചതെല്ലാം കള്ളമെന്ന് തെളിഞ്ഞു

കാഞ്ഞങ്ങാട്: ലേറ്റസ്റ്റിന് എതിരെ 2018-ൽ കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്യാനും, അതുവഴി നഷ്ടപരിഹാരം കൈക്കലാക്കാനും ബശീർ വെള്ളിക്കോത്ത് ഹൊസ്ദുർഗ് കോടതിയിൽ ബോധിപ്പിച്ച വിവരങ്ങളെല്ലാം പച്ചക്കള്ളമാണെന്ന് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി സ്ഥാനത്ത് നിന്നുള്ള ബശീറിന്റെ രാജിയോടെ നൂറുശതമാനം പുറത്തുവന്നു. ഉദുമ മാങ്ങാട് യുവ ഭർതൃമതിയുമായി ദീർഘനാളത്തെ രഹസ്യബന്ധം പുലർത്തിയിരുന്ന ബശീറിന്റെ യുവതിയുമായുള്ള ശൃംഗാര ശബ്ദരേഖയുടെ 2 ശതമാനം ഭാഗങ്ങൾ മാത്രമാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്.

2018-ൽ ഈ ശബ്ദരേഖയുടെ അരശതമാനം ശൃംഗാരങ്ങൾ പുറത്തുവന്നിരുന്നു. അന്നും സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറിയായിരുന്ന ബശീറിനെ സിക്രട്ടറി പദത്തിൽ നിന്ന് പുറത്താക്കണമെന്ന് മുസ്്ലീം സമൂഹം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അന്ന് ബശീറിനെ സംരക്ഷിച്ചത് അന്നത്തെ സംയുക്ത ജമാഅത്ത് അധ്യക്ഷൻ അന്തരിച്ച മെട്രോ മുഹമ്മദ് ഹാജിയാണ്. ശൃംഗാരഫോൺ കോലാഹലങ്ങൾ അന്നും നാട്ടിലും പ്രവാസ ലോകത്തും കത്തിപ്പടർന്ന് കെട്ടടങ്ങിയതിന് ശേഷമാണ് ലേറ്റസ്റ്റിനെതിരെ 5 ലക്ഷം രൂപ നഷ്ട പരിഹാരമാ വശ്യപ്പെട്ട് ബശീർ ഹൊസ്ദുർഗ് മുൻസിഫ് കോടതിയിൽ അന്യായം ഫയൽ ചെയ്തത്. കേസ്സ് വിചാരണ വേളയിൽ ബശീർ സ്വന്തം തലപ്പാവ് ധരിച്ച് കോടതി സാക്ഷിക്കൂട്ടിൽ സത്യം ചെയ്തശേഷം, കോടതിയിൽ ബോധിപ്പിച്ച കാര്യങ്ങളിൽ മർമ്മപ്രധാനം ലേറ്റസ്റ്റ് വാർത്തയിൽ പറഞ്ഞ മാങ്ങാട് ഭർതൃമതിയെ തനിക്കറിയില്ലെന്നും, താൻ കണ്ടിട്ടില്ലെന്നും, ഇങ്ങനെ ഒരു സ്ത്രീ ജീവിച്ചിരിക്കുന്നില്ലെന്നുമാണ്.

യുവ ഭർതൃമതി ബശീറിനെതിരെ പരാതി ബോധിപ്പിക്കാൻ രണ്ടുതവണ ലേറ്റസ്റ്റിൽ വന്നപ്പോൾ, തെളിവായി പത്രാധിപർ തന്നെ ക്യാമറയിൽ പകർത്തിയതും,
ലേറ്റസ്റ്റിൽ മുഖം മറച്ച നിലയിൽ പ്രസിദ്ധീകരിച്ചതുമായ യുവതിയുടെ പടം ലേറ്റസ്റ്റിന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ ബശീറിനെ കാണിച്ചപ്പോൾ, ഇത്തരമൊരു സ്ത്രീയെ തനിക്കറിയില്ലെന്ന് അന്ന് ബശീർ പറഞ്ഞ പച്ചക്കള്ളം ഇത്രയും കാലം സ്വർണ്ണപ്പാത്രം കൊണ്ടുമൂടിവെച്ച സത്യമായി പുറത്ത് വരികയും ചെയ്തു. ബശീർ അന്ന് കോടതിയിൽ ബോധിപ്പിച്ച പച്ചക്കള്ളം മുഴുവൻ അദ്ദേഹത്തിന് അനുകൂലമാവുകയും, ലേറ്റസ്റ്റ് ബശീറിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മുൻസിഫ് കോടതി ഉത്തരവിടുകയും ചെയ്തു. ഹൊസ്ദുർഗ് മുൻസിഫ് കോടതി ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഈ സിവിൽ അന്യായത്തിൽ ലേറ്റസ്റ്റ് ബോധിപ്പിച്ച അപ്പീൽ ഹൊസ്ദുർഗ് സബ് കോടതിയിൽ വിചാരണ കാത്തുകഴിയുകയാണ്.  മുൻസിഫ് കോടതി ഏകപക്ഷീയമായ വിധി ന്യായമാണ് ഈ കേസ്സിൽ പുറപ്പെടുവിച്ചതെന്ന് ലേറ്റസ്റ്റ് പത്രാധിപർ അരവിന്ദൻ മാണിക്കോത്ത് അപ്പീലിൽ മേൽക്കോടതിയിൽ ബോധിപ്പിച്ചിട്ടുണ്ട്.

LatestDaily

Read Previous

സ്വപ്നങ്ങൾക്ക് ചിറക്

Read Next

ബഷീർ വെള്ളിക്കോത്ത് സംയുക്ത ജമാഅത്ത് ജനറൽ സിക്രട്ടറി സ്ഥാനം രാജിവെച്ചു