ശൃംഗാര ശബ്ദരേഖയിൽ സമുദായം അപമാനിതരായെന്ന് പുതിയകോട്ട മുസ് ലീം ജമാഅത്ത്

കാഞ്ഞങ്ങാട്: സംയുക്ത മുസ്്ലീം ജമാഅത്തിന്റെ ഉത്തരവാദപ്പെട്ട ഭാരവാഹിയുടെ ശൃംഗാര ശബ്ദരേഖാ സന്ദേശം ശ്രദ്ധയിൽപ്പെട്ടിട്ടും, ആരോപണ വിധേയനായ ആളെ സംരക്ഷിച്ച് നിർത്തുന്നതിന്റെ ഉത്തരവാദിത്തം സംയുക്ത മുസ്്ലീം ജമാഅത്ത് കമ്മിറ്റിക്കാണെന്ന് പുതിയകോട്ട ടൗൺ മുസ്്ലീം ജമാഅത്ത് കമ്മിറ്റി ആരോപിച്ചു. ഇത്തരം ദുഷിച്ച പ്രവണതയിലൂടെ പൊതു സമൂഹത്തിന് മുമ്പിൽ നൽക്കുന്ന സന്ദേശം എന്താണെന്ന് വ്യക്തമാക്കേണ്ട ബാധ്യത സംയുക്ത മുസ്്ലീം ജമാഅത്തിനുണ്ടെന്ന് പുതിയകോട്ട ജമാഅത്ത് കമ്മിറ്റി എടുത്തു പറഞ്ഞു.

സംയുക്ത ജമാഅത്ത് ഭാരവാഹിയുടെ ശബ്ദരേഖാ വിഷയം മൂന്ന് വർഷത്തിലേറെയായി സംയുക്ത മുസ്്ലീം ജമാഅത്ത് ഭാരവാഹികളുടെ ശ്രദ്ധയിലുണ്ടായിട്ടും, ഈ നാണംകെട്ട പ്രവൃത്തിക്ക് പരിഹാരം കാണുകയോ ആരോപണ വിധേയനായ സംയുക്ത ജമാഅത്ത് സിക്രട്ടറിക്കെതിരെ അന്വേഷണം നടത്തുകയോ ചെയ്യാത്തത് സംയുക്ത മുസ്്ലീം ജമാഅത്തിന്റെ വീഴ്ചയാണെന്ന് പുതിയകോട്ട ജമാഅത്ത് കമ്മിറ്റി ആരോപിച്ചു. അംഗ ജമാഅത്ത് എന്ന നിലയിൽ ശൃംഗാര ശബ്ദരേഖയുടെ സത്യാവസ്ഥ അറിയാനുള്ള ബാധ്യത തങ്ങൾക്കുണ്ടെന്ന് ജമാഅത്ത് കമ്മിറ്റി സംയുക്ത മുസ്്ലീം ജമാഅത്തിനെ അറിയിച്ചു. സംയുക്ത ജമാഅത്തിൽ ഏറ്റവും പ്രബലമായ പ്രാദേശിക ജമാഅത്തുകളിൽ ഒന്നാണ് പുതിയകോട്ട ടൗൺ ജമാഅത്ത് കമ്മിറ്റി.

പ്രസിഡണ്ട് അബ്ദുല്ല ആദ്ധ്യക്ഷം വഹിച്ചു. സിക്രട്ടറി സത്താർ ആവിക്കര, ഹംസ പുതിയകോട്ട, നാസർ കുശാൽ നഗർ, ബി.കെ. ഖാസിം, ഇബ്രാഹിം പാലാട്ട്, ബി.ഏ. റഫീഖ്, അഷ്ഫാക്ക്, എച്ച്. റഷീദ്, സലാം കേരള, ഫൈസൽ ആവിക്കര എന്നിവർ പ്രസംഗിച്ചു.

LatestDaily

Read Previous

ഫാഷൻ ഗോൾഡ് സൈനുൽ ആബിദിന് ജാമ്യം; ഖമറുദ്ദീനെ ആറ് കേസ്സുകളിൽകൂടി ഇന്ന് റിമാന്റ് ചെയ്തു

Read Next

ശുദ്ധീകരിച്ച വെള്ളത്തിൽ അണുക്കൾ; നഷ്ടപരിഹാരം നൽകാൻ തയ്യാറാകാത്ത കമ്പനിയുടമക്ക് അറസ്റ്റ് വാറന്റ്