1026 കോടി രൂപയുടെ നിരോധിത ലഹരി ഗുളികകള്‍ ഗുജറാത്തില്‍ നിന്ന് പിടികൂടി

ഗുജറാത്ത്: ഗുജറാത്തിൽ മുംബൈ ആന്‍റി നാർക്കോട്ടിക് സെൽ നടത്തിയ റെയ്ഡിൽ 1,026 കോടി രൂപയുടെ നിരോധിത മയക്കുമരുന്നുകൾ പിടിച്ചെടുത്തു. മെഫെഡ്രോൺ വിഭാഗത്തിൽപ്പെട്ട ഗുളികകളാണ് പിടിച്ചെടുത്തത്.

ഗുജറാത്തിലെ അങ്കലേശ്വരിലെ മെഫെഡ്രോൺ നിർമ്മാണ കേന്ദ്രത്തിലാണ് റെയ്ഡ് നടന്നത്. നിരോധിത വിഭാഗത്തിൽപ്പെട്ട 513 ഗുളികകളാണ് ഇവിടെ നിന്ന് പിടിച്ചെടുത്തത്. 2,435 കോടി രൂപ വിലവരുന്ന 1,218 കിലോ മയക്കുമരുന്ന് ഇതിനകം പോലീസ് പിടികൂടുകയും കേസിൽ ഏഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

Read Previous

മുഖ്യമന്ത്രി അഴിമതി നടത്തിയാൽ അത് ചോദ്യം ചെയ്യപ്പെടേണ്ടെന്ന് പറയുന്നത് സ്റ്റാലിനിസ്റ്റ് നിലപാട്: കെ സുരേന്ദ്രൻ

Read Next

സ്പെയിനിൽ ദേശീയ പതാക ഉയർത്തി നയൻതാരയും വിഗ്നേഷും