ബാങ്കുകളുടെ പ്രവർത്തന സമയത്തിൽ നിയന്ത്രണം വേണമെന്ന് വീണ്ടും ആവശ്യം

കാഞ്ഞങ്ങാട്: സംസ്ഥാനത്ത് കോവിഡ് രോഗബാധ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ വാണിജ്യ ബാങ്കുകളുടെ പ്രവൃത്തി സമയത്തിൽ വീണ്ടും നിയന്ത്രണം വേണമെന്നാവശ്യപ്പെട്ട് ജീവനകാരുടെ സംഘടന മുഖ്യമന്ത്രിക്ക് കത്ത് നൽകി.

കണ്ടെയിൻമെന്റ് മേഖലകളിലെ ബാങ്കുകൾക്കെങ്കിലും നിയന്ത്രണം അടിയന്തരമായി വേണമെന്നാണ് സംഘടനയുടെ ആവശ്യം മുഴുവൻ ജീവനക്കാർക്കും കോവിഡ് ടെസ്റ്റ് നടത്തണമെന്ന ആവശ്യവും സംഘടന ഉന്നയിക്കുന്നുണ്ട്.

മലപ്പുറം ജില്ലയിലെ രണ്ട് ബാങ്കുകളിലെ രണ്ട് ജീവനക്കാർക്ക് കോവിഡ് ബാധയേറിയതോടെയാണ് ബാങ്കിംഗ് മേഖല ഭീതിദമായത്.

ജില്ലാ ബാങ്കിന്റെ ഒരു ശാഖ അടക്കുകയും നിരവധി ജീവനക്കാർ നിരീക്ഷണത്തിന് വിധേയരാവുകയും ചെയ്തിട്ടുണ്ട്.

പ്രതിദിനം ആറര ലക്ഷത്തോളം ഇടപാടുകാർ കേരളത്തിലെ ആറായിരത്തിലധികം ബാങ്ക് ശാഖകളിൽ ദിനംപ്രതി എത്തുന്നുണ്ടെന്നാണ് കണക്കുകൾ.

ലോക്ഡൗണിന്റെ ആദ്യഘട്ടത്തിൽ ബാങ്കുകളുടെ പ്രവൃത്തി സമയം 10 മുതൽ രണ്ട് വരെ ആക്കിയിരുന്നു. ഇപ്രകാരം സമയക്രമത്തിൽ നിയന്ത്രണം വേണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

LatestDaily

Read Previous

ബേക്കൽ എസ്ഐ, പി. അജിത്കുമാറിന് നവജീവൻ പുരസ്ക്കാരം

Read Next

കാസർകോട് എയിംസിനായി സമരകാഹളം