ബാങ്ക് ഡയറക്ടറുടെ മരണം ഹൃദയസ്തംഭനം മൂലം

പൊയിനാച്ചി   :  ഹോസ്ദുർഗ്  പ്രാഥമിക  കാർഷിക വികസന  ബാങ്ക് ഡയറക്ടർ  ഉദുമ ബാര  കുറ്റിത്തടത്തിലെ  കെ. നാരായണൻകുട്ടിയുടെ55, മരണകാരണം  ഹൃദയഘാതമെന്ന്  പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

തിങ്കളാഴ്ച രാവിലെയാണ് നാരായണൻ കുട്ടിയെ  സുഹൃത്തിന്റെ വീടിന്റെ  അടുക്കള ഭാഗത്ത്  മരിച്ച നിലയിൽ  കണ്ടെത്തിയത്

തലയ്ക്ക്  മുറിവേറ്റ  നിലയിലായിരുന്നു ജഡം  കണ്ടെത്തിയത്. ഇത് സംശയത്തിനിട നല്കിയിരുന്നു. ഇന്നലെ നടത്തിയ  പോസ്റ്റ്മോർട്ടത്തിലാണ് മരണ കാരണം  ഹൃദയാഘാതമാണെന്ന്  കണ്ടെത്തിയത്. വീഴ്ചയിലുണ്ടായതാണ്  തലയ്ക്കേറ്റ  മുറിവെന്ന്  പോലീസ് പറഞ്ഞു.

സുഹൃത്തിനോടപ്പം മദ്യപിക്കാനെത്തിയ  നാരായണൻ കുട്ടി തിരിച്ച്  പോകുമ്പൾ സുഹൃത്തിന്റെ  വീടിന്റെ  അടുക്കള ഭാഗത്ത്  കുഴഞ്ഞു  വീഴുകയായിരുന്നുവെന്നാണ് സംശയം നാരായണൻ  കുട്ടിയുടെ ഭാര്യ  വസന്ത  മക്കളോടപ്പം എരിഞ്ഞപ്പുഴയിലെ സ്വന്തം വീട്ടിലാണ്

രാവിലെ വീടിന്  പുറത്തിറങ്ങിയപ്പോഴാണ്  നാരായണൻ കുട്ടിയുടെ  ജഡം  സുഹൃത്ത് കണ്ടത്. സംഭവത്തിൽ  മറ്റ്  ദുരൂഹതകളൊന്നുമില്ലെന്ന്  മേൽപ്പറമ്പ്  പോലീസ് ഇൻസ്പെക്ടർ  സി. എൽ. ബെന്നിലാൽ  പറഞ്ഞു.

സംഭവത്തിൽ  മേൽപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന്  കേസെടുത്തു .റിട്ടയേഡ്  അധ്യാപകനും, ഉദുമ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ടുമായിരുന്ന  മുല്ലച്ചേരി  ചന്തുക്കുട്ടിയുടെയും  കൂക്കൾ പത്മാവതിയുടെയും  മകനാണ്. മക്കൾ ; നവ്യനാരായണൻ,നവീൻ  നാരായണൻ,നകുൽ നാരായണൻ.

LatestDaily

Read Previous

കഞ്ചാവ് സംഘത്തെ ഒറ്റിയതായി ആരോപണം; അതിഞ്ഞാലിൽ വീടിന് നേരെ ആക്രമം

Read Next

ഫാഷൻ ഗോൾഡ് പരാതികൾക്ക് മുകളിൽ പോലീസ് ഉറങ്ങുന്നു