ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
നീലേശ്വരം: തെക്കൻ ബങ്കളത്ത് കർഷകത്തൊഴിലാളി വി.വി. നാരായണന്റെ 63, വീടാക്രമിച്ച കേസ്സിൽ നാലു പ്രതികളും മുങ്ങി.
ബങ്കളം സ്വദേശി മഹേഷ്, കക്കാട്ട് പള്ളത്തുവയലിലെ ഷിജു, ബങ്കളത്തെ വിനു എന്ന വിനോദ്, മനോജ് എന്നിവരാണ് മുങ്ങിയത്.
പ്രതികൾക്കെതിരെ നീലേശ്വരം പോലീസ് ഇന്നലെ രാത്രിയിലാണ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ ശിക്ഷാ നിയമം 452, 341, 323, 427 റെഡ്്വിത് 34 എന്നീ വകുപ്പുകൾ ചേർത്താണ് പോലീസ് പ്രതികൾക്കെതിരെ കേസ്സ് റജിസ്റ്റർ ചെയ്തത്.
സെക്ഷൻ 452 (വീടിനകത്ത് അതിക്രമിച്ചു കയറൽ) കീഴ്ക്കോടതിക്ക് ജാമ്യം നൽകാൻ അധികാരമില്ലാത്ത വകുപ്പാണ്.
അറസ്റ്റിലായാൽ ജയിലിൽ പോകേണ്ടി വരുമെന്ന് മുൻകൂട്ടി മനസ്സിലാക്കിയ നാലു പ്രതികളും തിങ്കൾ രാത്രിയിൽ തന്നെ മുങ്ങുകയായിരുന്നു.
പ്രതികളിൽ മഹേഷ് ടിപ്പർ ലോറി ഡ്രൈവറാണ്. ഷിജു തെങ്ങുകയറ്റത്തൊഴിലാളിയും, വിനു ബങ്കളം ടൗണിലെ ചുമട്ടുതൊഴിലാളിയുമാണ്.
മറ്റൊരു പ്രതി മനോജ് നീലേശ്വരത്ത് ഓട്ടോ തൊഴിലാളിയാണ്. ജൂൺ 21-ന് ഞായറാഴ്ച വൈകുന്നേരം 5.30 മണിയോടെ പ്രതികൾ മദ്യലഹരിയിൽ എഴുപത്തിയഞ്ചുകാരനായ വൃദ്ധനോട് ”കൊറോണക്കാലത്ത് റോഡിലിറങ്ങിയതെന്തിനാടാ, വീട്ടിപ്പോടാ…” എന്നും മറ്റും പറഞ്ഞ് അധിക്ഷേപിക്കുന്നത് കണ്ട വി.വി. നാരായണന്റെ മകൻ രൂപേഷ് 25, സംഭവത്തിൽ ഇടപെട്ടതിലുള്ള വൈരാഗ്യത്താലാണ് അന്നു രാത്രി നാലംഗ സംഘം തെക്കൻ ബങ്കളത്തുള്ള വി.വി. നാരായണന്റെ വീടാക്രമിക്കുകയും നാരായണനേയും, മകൻ രൂപേഷിനെയും കണക്കിന് മർദ്ദിച്ചത്.
വടി കൊണ്ടുള്ള അടിയേറ്റ് ഇടതു കൈയ്യെല്ല് പൊട്ടിയ നാരായണനെ കാണാൻ സിപിഎം ബങ്കളം എൽസി സെക്രട്ടറി, പ്രകാശൻ തിങ്കളാഴ്ച രാത്രി ആശുപത്രിയിലെത്തിയിരുന്നു.