ബന്തിയോട് യൂത്ത് ലീഗ് പ്രവർത്തകന് കുത്തേറ്റു

ഉപ്പള: മുസ്‌ലിം യൂത്ത് ലീഗ് ബന്തിയോട് വാർഡ് സെക്രട്ടറി ബഷീർ ബച്ചിയെ കുത്തേറ്റ പരിക്കുകളോടെ കുമ്പള ഡോക്ടേർസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് ബന്തിയോട് ബേരിക്കയിൽ സി.പി.എം പ്രവർത്തകൻ സച്ചിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുത്തിയത്. ബഷീറിന്റെ കഴുത്തിനാണ് കുത്ത് കൊണ്ടത്. പ്രതി സച്ചിനെയും കുത്താൻ ഉപയോഗിച്ച കത്തിയും കുമ്പള പോലീസ് കസ്റ്റഡിയിലെടുത്തു.

ആശുപത്രിയിൽ കഴിയുന്ന ബഷീറിനെ മുസ്‌ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി എം.അബ്ബാസ് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്റഫ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീർ ട്രഷറർ യൂസുഫ് ഉളുവാർ സെക്രട്ടറി അസീസ് കളത്തൂർ എ.കെ ആരിഫ് എം.പി ഖാലിദ് ഇർഷാദ് മൊഗ്രാൽ ബി.എം മുസ്തഫ മംഗൽപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിസാന കുമ്പള പഞ്ചായത്ത് പ്രസിഡന്റ് താഹിറ യൂസുഫ് ശാഹുൽ ഹമീദ് ബന്തിയോട് തുടങ്ങിയവർ സന്ദർശിച്ചു. കുമ്പള പോലീസ് നഗരഹത്യാശ്രമത്തിന് കേസെടുത്തു.

Read Previous

പാർട്ടി നിലപാടിൽ പ്രതിഷേധിച്ച് യൂത്ത് ലീഗ് നേതാവ് രാജിവെച്ചു

Read Next

നവജാതശിശുവിന്റെ കൊല: അറസ്റ്റ് നീളുന്നു