മയ്യത്ത് നമസ്ക്കാരം; ലക്ഷ്യം പണപ്പിരിവ്, ബനാത്്വാല സെന്റർ നിർവ്വീര്യമായ സംഘടന

കാഞ്ഞങ്ങാട്: ബനാത്്വാല സെന്ററിന്റെ പേരിൽ മയ്യത്ത് നമസ്ക്കരിക്കാൻ സൗകര്യമൊരുക്കുെമന്ന് അവകാശപ്പെട്ട് ചിലർ കഴിഞ്ഞ ദിവസം രംഗത്ത് വന്നതിന് പിന്നിൽ ലക്ഷ്യം പണപ്പിരിവ്.

തോയമ്മൽ പള്ളിയിൽ മയ്യത്ത് പരിപാലനത്തിനുള്ള സംവിധാനം നേരത്തെയുണ്ട്.  ഒരു മാസം മുമ്പ് മയ്യത്ത് കുളിപ്പിക്കാനുള്ള ഷവർ സംവിധാനവും സ്ഥലത്ത് നിലവിൽ വന്നിരുന്നു.

ഇതിനെല്ലാം പുറമെ ഈ പള്ളിപ്പരിസരത്ത് മയ്യത്ത് നിസ്ക്കാരത്തിനുള്ള സൗകര്യമൊരുക്കുമെന്ന് കൊട്ടിഘോഷിച്ചുകൊണ്ടും, ബനാത്്വാല സെന്ററിന്റെ ചെയർമാനും ജനറൽ സിക്രട്ടറിയുമാണെന്ന് വിളിച്ചു കൂവിക്കൊണ്ടുമാണ് നേരത്തെ കൊട്ടാരം കാവൽക്കാരായിരുന്ന രണ്ടുപേർ രംഗത്തു വന്നിട്ടുള്ളത്.

ബനാത്്വാല സ്റ്റഡി സെന്റർ എന്നൊരു സംഘടനയ്ക്ക് 6 വർഷം മുമ്പ് രൂപം നൽകിയത് അഡ്വ. സി. ഷുക്കൂറും അന്തരിച്ച മെട്രോമുഹമ്മദ്ഹാജിയുമാണ്.

മുഹമ്മദ്ഹാജി ചെയർമാനും,  ഷുക്കൂർ ജനറൽ കൺവീനറുമായി കാഞ്ഞങ്ങാട്ട് പ്രവർത്തിച്ചിരുന്ന ബനാത്്വാല സ്റ്റഡി സെന്റർ കാലഹരണപ്പെട്ടുപോയ സംഘടനയാണ്.

മെട്രോ മുഹമ്മദ്ഹാജി ജീവിച്ചിരുന്നപ്പോൾ, ആറങ്ങാടി ജമാഅത്തിൽപ്പെട്ട മുസ്ലീംലീഗ് പ്രവർത്തകർ താൽപ്പര്യമെടുത്താണ് ജില്ലാ ജയിലിന് പിന്നിലുള്ള പള്ളിയോടനുബന്ധിച്ച് ബനാത്്വാല സെന്റർ മയ്യത്ത് പരിപാലനകേന്ദ്രം ആരംഭിച്ചത്.

ഈ കേന്ദ്രത്തിന്റെ ചെയർമാൻ മെട്രോ മുഹമ്മദ്ഹാജിയായിരുന്നു.

ഇപ്പോൾ മെട്രോയുടെ മരണാനന്തരം മയ്യത്ത് പരിപാലന കേന്ദ്രത്തിന്റെ ചെയർമാൻ പദവിയിൽ കയറിക്കൂടിയ ചിലർ പണപ്പിരിവ് ലക്ഷ്യമിട്ടുകൊണ്ടാണ് മയ്യത്ത് നിസ്ക്കാരത്തിന് സൗകര്യമൊരുക്കുമെന്നവകാശപ്പെട്ട് രംഗത്തിറങ്ങിയിട്ടുള്ളത്.

ഗൂഢലക്ഷ്യം പുറത്തായതോടെ ബനാത്്വാല കമ്മറ്റിയിൽ നിന്ന്  രണ്ടുേപർ രാജിവെച്ചു.

ആറങ്ങാടി ജമാഅത്തിൽ ഉൾപ്പെട്ടവരും പടിഞ്ഞാർ യൂത്ത് വോയ്സ് അംഗങ്ങളും, അണിനിരന്ന് രൂപം കൊടുത്ത ബനാത്്വാല സെന്റർ കൂളിയങ്കാൽ ജമാ

അത്തിൽപ്പെട്ട ചില പുത്തൻ പണക്കാരുടെ തൊഴുത്തിൽ കെട്ടാനുള്ള  നീക്കവും നടക്കുന്നുണ്ട്.

LatestDaily

Read Previous

പടന്ന സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു

Read Next

ത്യാഗസ്മരണയിൽ നാളെ ബലിപെരുന്നാൾ