ഡൽഹിയിൽ പടക്ക നിരോധനം തുടരും

ന്യൂ ഡൽഹി: ഡൽഹിയിൽ പടക്ക നിരോധനം ഈ വർഷവും തുടരും. ദീപാവലി സമയത്ത് പടക്കങ്ങളുടെ ഉത്പാദനം, വിൽപ്പന, ഉപയോഗം എന്നിവ പൂർണ്ണമായും നിരോധിക്കുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. ഈ നിയന്ത്രണം 2023 ജനുവരി 1 വരെ തുടരും.

പരിസ്ഥിതിയെ കണക്കിലെടുത്ത് പടക്ക നിരോധനം തുടരാനാണ് ഡൽഹി സർക്കാരിന്റെ തീരുമാനം. പടക്കങ്ങളുടെ ഓൺലൈൻ വിൽപ്പനയും വിതരണവും നിരോധിക്കും. നിരോധനം കർശനമായി നടപ്പാക്കാൻ ഡൽഹി പോലീസ്, ഡി.പി.സി.സി, റവന്യൂ വകുപ്പ് എന്നിവയുമായി സഹകരിച്ച് ആക്ഷൻ പ്ലാൻ തയ്യാറാക്കും.

ശീതകാല പ്രവർത്തന പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും ചർച്ച നടത്തിയതായി മറ്റൊരു ട്വീറ്റിൽ ഗോപാൽ റായ് പറഞ്ഞു. സർക്കാർ തയ്യാറാക്കിയ 15 ഫോക്കസ് പോയിന്‍റുകളിൽ വിശദമായ പദ്ധതികൾ തയ്യാറാക്കാൻ 30 ഓളം വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. 15 ദിവസത്തിനകം എല്ലാ വകുപ്പുകളിൽ നിന്നും റിപ്പോർട്ട് ശേഖരിച്ച് വിശദമായ ശീതകാല കർമ്മ പദ്ധതി തയ്യാറാക്കാൻ പരിസ്ഥിതി വകുപ്പിന് നിർദ്ദേശം നൽകിയിട്ടുണ്ട്.

K editor

Read Previous

അടുത്ത അഞ്ച് മാസം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും തെരുവിലുണ്ടാകും: കെ സി വേണുഗോപാൽ

Read Next

തൃക്കാക്കര ക്ഷേത്രത്തിൽ മന്ത്രി പി.രാജീവ് കാഴ്ചക്കുല സമർപ്പിച്ചു