ബല്ലാക്കടപ്പുറം പള്ളിയിൽ കാന്തപുരം അനുയായികൾക്ക് അയിത്തം

കാഞ്ഞങ്ങാട്: ബല്ലാക്കടപ്പുറം മുസ്ലീം ജമാഅത്ത് പള്ളിയിൽ കാന്തപുരം ഏ. പി. അബൂബക്കർ മുസ്്ലിയാരുടെ അനുയായികൾക്ക് അയിത്തം കൽപ്പിക്കുന്ന ജമാഅത്ത് ഭരണസമിതി നിലപാടിനെതിരെ പ്രതിേഷധം. സുന്നി ഇ. കെ. വിഭാഗത്തിന്റെ നിയന്ത്രണത്തിലുള്ള പള്ളി സംഘടനാ പ്രവർത്തനങ്ങൾക്കുപയോഗിക്കുമ്പോഴും എതിർവിഭാഗത്തെ അകറ്റി നിർത്തുന്നതിലെ യുക്തിരാഹിത്യത്തെയാണ് കാന്തപുരം അനുയായികൾ ചോദ്യം ചെയ്യുന്നത്.

റംസാൻ മാസത്തിൽ അറബി കോളേജുകളിലും മറ്റും പഠിക്കുന്ന വിദ്യാർത്ഥികൾ വിവിധ പള്ളികളിലെത്തി മതപ്രസംഗം നടത്തി സംഭാവനകൾ സ്വീകരിക്കാറുണ്ട്. ഇത്തരത്തിൽ വർഷത്തിലൊരിക്കൽ സ്വരൂപിക്കുന്ന പണമുപയോഗിച്ചാണ് പാവപ്പെട്ട വിദ്യാർത്ഥികൾ പഠനച്ചെലവ് വഹിക്കുന്നത്.  എന്നാൽ കാന്തപുരം വിഭാഗത്തിലെ വിദ്യാർതഥികൾക്ക് ബല്ലാക്കടപ്പുറം ജമാഅത്ത് പള്ളിയിൽ അപ്രഖ്യാപിത ഊരുവിലക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്.

കാന്തപുരം വിഭാഗത്തിന്റെ മർക്കസ്് സ്ഥാപനങ്ങളിൽ നിന്നും മേൽപ്പറമ്പ് സഅദിയയിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികളെ ബല്ലാക്കടപ്പുറം പള്ളിയിൽ നിന്നും ആട്ടിയോടിക്കുകയാണെന്നാണ് കാന്തപുരം അനുയായികളുടെ ആരോപണം.
ബല്ലാക്കടപ്പുറം ജമാഅത്ത് കമ്മിറ്റിയുടെ ഈ നിലപാടിൽ കാന്തപുരം അനുയായികൾക്ക് പ്രതിഷേധമുണ്ട്.

LatestDaily

Read Previous

ഉമ്മയെ കാണാനും പൂക്കോയ വന്നില്ല

Read Next

കാഞ്ഞങ്ങാട് രാമചന്ദ്രനും റഹീം പൂവാട്ടു പറമ്പിലിനും ഏ.ടി. ഉമ്മർ അവാർഡ്