ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
അഹ്‌മദാബാദ്: ഗർഭിണിയായ ബൽകിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ വിട്ടയക്കാനുള്ള ഗുജറാത്ത് സർക്കാരിന്റെ തീരുമാനം മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമെന്ന് റിപ്പോർട്ട്. നിയമമനുസരിച്ച്, ബലാത്സംഗ കുറ്റവാളികളുടെയോ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടവരുടെയോ ശിക്ഷയിൽ ഇളവ് അനുവദിക്കരുത്. എന്നാൽ പ്രതികളെ വിട്ടയക്കാനുള്ള സർക്കാർ ഉത്തരവ് ഇതിന്‍റെ ലംഘനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ ഭാഗമായി യോഗ്യരായ തടവുകാരുടെ ശിക്ഷയിൽ ഇളവ് നൽകാൻ ആഭ്യന്തര മന്ത്രാലയം നേരത്തെ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ജീവപര്യന്തം തടവുകാരെയും ബലാത്സംഗ പ്രതികളെയും പട്ടികയിൽ ഉൾപ്പെടുത്തരുതെന്ന് സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.