ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊന്നക്കാട്: ബളാൽ പഞ്ചായത്തിൽ കൊന്നക്കാട് മൈക്കയം ദേവഗിരി കോളനിയിൽ അമ്പത്തിയഞ്ചുകാരിയെയും, അവരുടെ ഭർത്താവിന്റെ സഹോദരീ പുത്രനെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെയാണ് ഇരു മൃതദേഹങ്ങളും കണ്ടെത്തിയത്. ലീല വിഷം അകത്തുചെന്ന് മരിച്ച നിലയിലും, യുവാവ് തൂങ്ങി മരിച്ച നിലിയിലാണ്.
ദേവഗിരി കോളനിയിലെ വിശ്വാമിത്രന്റെ ഭാര്യ ലീല 55, വിശ്വാമിത്രന്റെ സഹോദരീപുത്രൻ രഘു 45, എന്നിവരെയാണ് കോളനിയിലെ അടുത്തടുത്ത വീടുകളിലായി ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഇരുവരുടെയും വീടുകളിൽ നിന്ന് ബഹളമുണ്ടായിരുന്നതായി പരിസരവാസികൾ സാക്ഷ്യപ്പെടുത്തി. ലീലയുടെ ഭർത്താവ് വിശ്വാമിത്രനെ 10 വർഷം മുമ്പ് കാണാതായിരുന്നു. ഭർത്താവിനെ കാണാതായ ശേഷം ഒറ്റയ്ക്കായ ലീല ഭർത്താവിന്റെ മരുമകനുമായി അടുപ്പത്തിലായിരുന്നു. ഇവർ ഒരേ വീട്ടിൽ ഭാര്യാഭർത്താക്കൻമാരെപ്പോലെ ജീവിച്ചിരുന്നതായും വ്യക്തമായിട്ടുണ്ട്. ഇന്ന് രാവിലെ പരിസരവാസികളാണ് ഇരുവരെയും ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
ലീല മൈക്കയത്തെ പരേതനായ കുമാരൻ- കാർത്യായനി ദമ്പതികളുടെ മകളാണ്. മക്കൾ: മനു, അനീഷ്. മരുമകൾ: രമ്യ. സഹോദരങ്ങൾ: രമ, ദേവി, പരേതനായ രാമൻ. രഘു, കാര്യൻ- കുട്ടിച്ചി ദമ്പതികളുടെ മകനാണ്. മാധവൻ, സുന്ദരൻ, എന്നിവർ സഹോദരങ്ങളാണ്. പത്ത്ു കൊല്ലം മുമ്പ് വനത്തിൽ നായാട്ടിന് പോയ വിശ്വാമിത്രൻ പിന്നീട് തിരിച്ചുവന്നിട്ടില്ല. വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ജോസ് കുര്യൻ, എസ്ഐ, പി. ബാബുമോൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമിക പരിശോധനകൾ നടത്തിയ ശേഷം മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് ആശുപത്രിയിലേക്ക് മാറ്റി.