ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യക്ക് വെങ്കലം

ടോക്യോ: ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം വെങ്കല മെഡൽ നേടി. ബർമിങ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസിൽ ഇന്ത്യക്കായി സ്വർണം നേടിയ ഇരുവരും ലോക ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ പരാജയപ്പെട്ടു. മലേഷ്യയുടെ ആരോണ്‍ ചിയ – വൂയി യിക് സോ സഖ്യമാണ് സെമിഫൈനലിൽ ഇന്ത്യൻ ജോഡിയെ പരാജയപ്പെടുത്തിയത്. സ്കോർ: 22-20, 18-21, 16-21.

സെമി ഫൈനലിൽ തോറ്റെങ്കിലും ബാഡ്മിന്റൺ ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഡബിൾസ് ജോഡിയായി സാത്വികും ചിരാഗും മാറി. 2011ൽ ജ്വാല ഗുട്ടയും അശ്വിനി പൊന്നപ്പയും വനിതാ വിഭാഗത്തിൽ മെഡൽ നേടിയിരുന്നു.

Read Previous

സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു; വി ശിവൻകുട്ടി

Read Next

ദുബൈ ഭരണാധികാരിയുടെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകൾ