അവതാരികയെ അപമാനിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ്

ഒരു അഭിമുഖത്തിനിടെ നടൻ ശ്രീനാഥ് ഭാസി അവതാരകയെ അപമാനിച്ച സംഭവത്തിൽ നിലപാട് വ്യക്തമാക്കി ‘ചട്ടമ്പി’യുടെ സംവിധായകൻ അഭിലാഷ് എസ് കുമാർ. സ്ത്രീകളോടുള്ള മോശം പെരുമാറ്റം ന്യായീകരിക്കാനും അംഗീകരിക്കാനും കഴിയില്ല. ചട്ടമ്പി എന്ന സിനിമയുടെ പ്രമോഷൻ വേളയിലാണ് ഇത് സംഭവിച്ചത്. അത് തനിക്കോ മറ്റ് ക്രൂ അംഗങ്ങൾക്കോ ഇതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഇക്കാര്യത്തിൽ ശ്രീനാഥ് ഭാസി നിയമനടപടി നേരിടണമെന്നും അഭിലാഷ് പറഞ്ഞു.

അവതാരികയോട് ശ്രീനാഥ് ഭാസി അപമര്യാദയായി പെരുമാറിയതിന് സിനിമയുടെ ഭാഗമായ മറ്റാരും ഉത്തരവാദികളല്ല. അതുകൊണ്ട് തന്നെയാണ് ഞങ്ങൾ നേരിട്ട് അവതാരികയുടെയും അവരുടെ ടീമിന്‍റെയും അടുത്ത് പോയി സംഭവത്തിന് ക്ഷമ ചോദിച്ചത്. പക്ഷേ ശ്രീനാഥ് ഭാസി മാപ്പ് പറയണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ ഭാസി അതിന് തയ്യാറായില്ല എന്ന് അഭിലാഷ് പറഞ്ഞു.

Read Previous

പ്രിൻസിപ്പലിന് നേരെ വെടിയുതിർത്ത് പ്ലസ് ടു വിദ്യാർത്ഥി

Read Next

ശശി തരൂര്‍ എംപി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഉറപ്പായി