ട്വന്റി 20 ബാറ്റിങ്ങില്‍ ഒന്നാമനായി ബാബർ അസം; കോഹ്‌ലിയുടെ റെക്കോർഡ് തകർത്തു

മുംബൈ: ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ കാലം ഒന്നാമനായ ബാറ്റ്സ്മാൻ വിരാട് കോഹ്‌ലിയെ മറികടന്ന് പാക് ക്യാപ്റ്റൻ ബാബർ അസം. 1013 ദിവസമായി വിരാടിന്റെ പേരിലുള്ള റെക്കോർഡാണ് ബാബർ തകർത്തത്.

ഇന്ത്യൻ ഓപ്പണർ ഇഷാൻ കിഷൻ രണ്ട് സ്ഥാനങ്ങൾ താഴേക്ക് പോയി. നിലവിൽ ഏഴാം സ്ഥാനത്താണ് കിഷൻ. ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരം കൂടിയാണ് കിഷൻ. അയർലൻഡിനെതിരായ രണ്ടാമത്തെയും അവസാനത്തെയും ടി20യിലെ പ്രകടനം ദീപക് ഹൂഡക്കും സഞ്ജു സാംസണും നേട്ടമുണ്ടാക്കി രണ്ടാം ടി20യിൽ സെഞ്ച്വറി നേടിയതോടെ ഹൂഡ 104-ാം സ്ഥാനത്തേക്ക് ഉയർന്നു. സഞ്ജു 144-ാം സ്ഥാനത്തെത്തി.

Read Previous

15കാരിയെ തട്ടിക്കൊണ്ടുപോയ യുവാവ് അറസ്റ്റിൽ

Read Next

ഇംഗ്ലണ്ട് ടെസ്റ്റിൽ രോഹിത് കളിക്കില്ല; ഇന്ത്യയെ ബുമ്ര നയിക്കും