ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബിഹാർ നിയമസഭാ സ്പീക്കറുടെ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. ആർജെഡിയുടെ അവധ് ബിഹാറി ചൗധരി മാത്രമാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ വിജയ് കുമാർ സിൻഹയുടെ രാജിയെ തുടർന്നാണ് നിയമസഭാ തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
മഹാസഖ്യത്തിലെ മാരത്തൺ ചർച്ചകൾക്കൊടുവിലാണ് ആർജെഡിക്ക് സ്പീക്കർ സ്ഥാനം നൽകാനുള്ള തീരുമാനം കൈക്കൊണ്ടത്. മുതിർന്ന ആർജെഡി നേതാവ് അവധ് ബിഹാറി ചൗധരി വ്യാഴാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജെഡിയു ദേശീയ അധ്യക്ഷൻ ലലൻ സിംഗ് എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ആറു തവണ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അവധ് ബിഹാറി ചൗധരി, റാബ്റി ദേവി മന്ത്രിസഭയില്‍ അംഗമായിരുന്നു. സ്പീക്കര്‍ തെരഞ്ഞെടുപ്പിനായി ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല.