ബോക്സ് ഓഫീസിൽ പടയോട്ടം തുടർന്ന് അവതാർ 2; സ്വന്തമാക്കിയത് 16,000 കോടിയിലധികം

ആഗോള ബോക്സ് ഓഫീസിൽ എതിരാളികളില്ലാത്ത പോരാട്ടം തുടർന്ന് ജെയിംസ് കാമറൂണിന്‍റെ ‘അവതാർ ദി വേ ഓഫ് വാട്ടർ’. ചിത്രം ഇതുവരെ 16,000 കോടിയിലധികം (2 ബില്യൺ ഡോളർ) കളക്ഷൻ നേടി. സിനിമ റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്പോഴുള്ള റിപ്പോർട്ടുകളാണിത്. 2022 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം കൂടിയാണ് അവതാർ 2. 

ആഗോള ബോക്സ് ഓഫീസിൽ സ്പൈഡർമാൻ നോ വേ ഹോമിനെയും അവതാർ 2 മറികടന്നു. ഇതോടെ അവതാർ 2 നിലവിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ആറാമത്തെ ചിത്രമാണ്. സ്റ്റാര്‍ വാര്‍ ദ ഫോഴ്‌സ് അവേക്കന്‍സ്, അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ എന്നിവ യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളിലാണ്. ട്രേഡ് അനലിസ്റ്റുകളുടെ അഭിപ്രായത്തിൽ, അവതാർ 2 ഈ ആഴ്ചയോടെ ഇവയെ മറികടക്കും. 

ലോകസിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമാണ് അവതാറിന്‍റെ ആദ്യഭാഗം. അവഞ്ചേഴ്‌സ് എന്‍ഡ്‌ഗെയിമാണ് രണ്ടാം സ്ഥാനത്ത്. ജെയിംസ് കാമറൂണിന്‍റെ ടൈറ്റാനിക്കാണ് മൂന്നാം സ്ഥാനത്ത്.

Read Previous

പുതു ജീവിതത്തിലേക്ക് ചുവട് വച്ച് അഥിയയും കെ.എല്‍ രാഹുലും; വിവാഹം ഇന്ന്

Read Next

ആൻഡമാനിലെ 21 ദ്വീപുകൾക്ക് പരമവീരചക്ര ജേതാക്കളുടെ പേര് നൽകി പ്രധാനമന്ത്രി