കരിന്തളം: കോവിഡ് ബാധിച്ച് മരിച്ച ഓട്ടോ തൊഴിലാളിയുടെ മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം കരിന്തളം കയനിയിലെ പൊതുശ്മശാനത്തിൽ സംസ്ക്കരിച്ചു.
കോയിത്തട്ടയിലെ ഓട്ടോഡ്രൈവറും കരിന്തളം പാലിലോട്ടി സ്വദേശിയുമായ ചന്ദ്രനാണ് കോവിഡ് ബാധിച്ച് ചികിൽസയിലിരിക്കെ പരിയാരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്.
ഭാര്യ: നളിനി. മക്കൾ: ശാന്തിനി, ഉമ. മരുമക്കൾ: ഗോപാലകൃഷ്ണൻ (കക്കാട്ട്), രൂപേഷ് (കാഞ്ഞിരപ്പൊയിൽ).