ഔഫ് കുടുംബസഹായഫണ്ട് കൈമാറി

കാഞ്ഞങ്ങാട്: യൂത്ത് ലീഗ് പ്രവർത്തകർ കുത്തിക്കൊന്ന കാഞ്ഞങ്ങാട് പഴയകടപ്പുറത്തെ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്ദുൾ റഹ്മാന്റെ കുടുംബത്തെ സഹായിക്കാൻ ഡിവൈഎഫ്ഐ കാസർകോട് ജില്ലാക്കമ്മിറ്റി സ്വരൂപിച്ച തുക ഔഫിന്റെ കുടുംബത്തിന് കൈമാറി. പഴയകടപ്പുറത്ത് ഇന്ന് നടന്ന വികാര നിർഭരമായ ചടങ്ങിലാണ് ഇടതുമുന്നണി കൺവീനറും സിപിഎം സംസ്ഥാന കമ്മിറ്റി ആക്ടിംഗ് സിക്രട്ടറിയുമായ ഏ. വിജയരാഘവൻ ഔഫിന്റെ കുടുംബത്തിന് ധനസഹായം കൈമാറിയത്.  ഡിവൈഎഫ് ജില്ലാ കമ്മിറ്റിക്ക് കീഴിലുള്ള 12 ബ്ലോക്ക് കമ്മിറ്റികൾ ചേർന്ന് സ്വരൂപിച്ച 68,63,068 രൂപയാണ് ഇടതുമുന്നണി കൺവീനർ കൈമാറിയത്.

ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി മാത്രം 14, 72, 048 രൂപയാണ് ഔഫ് കുടുംബസഹായനിധിയിലേക്ക് കൈമാറിയത്. 10,75, 596 രൂപ സ്വരൂപിച്ച നീലേശ്വരം ബ്ലോക്കാണ് രണ്ടാം സ്ഥാനത്ത്. പഴയ കടപ്പുറത്ത് ഡിവൈഎഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്ന ഔഫ് അബ്ദുറഹ്മാനെ തദ്ദേശ െതരഞ്ഞെടുപ്പിന്റെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് യൂത്ത് ലീഗ് പ്രവർത്തകർ കുത്തിക്കൊന്നത്. രാഷ്ട്രീയ വൈരാഗ്യമായിരുന്നു കൊലയ്ക്ക് പിന്നിൽ. കാഞ്ഞങ്ങാട് നഗരസഭ തെരഞ്ഞെടുപ്പിൽ ലീഗിന്റെ ഉറച്ച കോട്ടകളിൽ വിള്ളലുണ്ടാക്കിയതിന് പിന്നിൽ ഔഫ് അബ്ദുറഹ്മാനും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. ഇതിലുള്ള പകയാണ് കൊലയ്ക്ക് കാരണം.

LatestDaily

Read Previous

ഐഎൻഎൽ ശാഖാ സിക്രട്ടറിക്ക് കുത്തേറ്റു

Read Next

ഇരകൾക്ക് നീതി വേണം