ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ദോഹ: ലോകകപ്പ് ലോഗോയുള്ള ഫാൻസി നമ്പർ പ്ലേറ്റുകളുടെ ഇലക്ട്രോണിക് ലേലം നാളെ ആരംഭിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. മെട്രാഷ് 2 ആപ്പ് വഴിയാണ് ലേലം നടക്കുക. സ്പെഷ്യൽ നമ്പറുകൾക്കായുള്ള 12-ാമത് ഇലക്ട്രോണിക് ലേലം നാളെ രാവിലെ 8 മണിക്ക് ആരംഭിച്ച് ഞായറാഴ്ച രാത്രി 10 മണിക്ക് അവസാനിക്കുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
ഈ പ്രത്യേക നമ്പർ പ്ലേറ്റുകളിൽ ലോകകപ്പിന്റെ ലോഗോയും ഉണ്ടായിരിക്കും. നമ്പർ പ്ലേറ്റുകളെ രണ്ട് സെക്യൂരിറ്റി ഡെപ്പോസിറ്റുകളുള്ള രണ്ട് വിഭാഗങ്ങളായി തരംതിരിക്കും. ലോകകപ്പ് ലോഗോയുള്ള സ്പെഷ്യൽ നമ്പർ പ്ലേറ്റുകൾക്കായുള്ള 11-ാമത് ഇലക്ട്രോണിക് ലേലം, മെട്രോഷ് 2 ആപ്പ് വഴി 2022 മെയ് മാസത്തിൽ നടന്നിരുന്നു. ലോകകപ്പിന്റെ ഔദ്യോഗിക ലോഗോയുള്ള 50 സ്പെഷ്യൽ നമ്പർ പ്ലേറ്റുകളാണ് ലേലത്തിൽ വിറ്റുപോയത്. 811118 നമ്പർ പ്ലേറ്റിന് ഏകദേശം 1.8 ദശലക്ഷം റിയാൽ ലഭിച്ചു.