ശ്രദ്ധ കൊലക്കേസ്; പ്രതി അഫ്താബുമായി പോയ വാനിന് നേരെ ആക്രമണം നടത്തി ഹിന്ദു സേന

ന്യൂഡല്‍ഹി: ശ്രദ്ധ വാല്‍ക്കര്‍ വധക്കേസിലെ പ്രതി അഫ്താബ് പൂനവാലയുമായി സഞ്ചരിച്ച പൊലീസ് വാനിന് നേരെ ആക്രമണം. വാളുകളുമായി ആയുധധാരികളായ ഒരു കൂട്ടം ആളുകളാണ് ആക്രമണം നടത്തിയത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഹിന്ദുസേന ഏറ്റെടുത്തിട്ടുണ്ട്.

പശ്ചിമ ഡൽഹിയിലെ രോഹിണിയിലെ ഫോറൻസിക് സയൻസ് ലബോറട്ടറിക്ക് (എഫ്എസ്എൽ) മുന്നിൽ തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം.

രണ്ടാമത്തെ പോളിഗ്രാഫ് പരിശോധനയ്ക്ക് ശേഷം അഫ്താബിനെ ഫോറൻസിക് ലബോറട്ടറിയിൽ നിന്ന് ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനിടെയാണ് വാൻ ആക്രമിക്കപ്പെട്ടത്.

Read Previous

കലോത്സവം; കോഴിക്കോട് റവന്യൂ ജില്ലയിലെ സ്കൂളുകൾക്ക് നാളെ അവധി

Read Next

ഭാരത് ബയോടെക്കിന്‍റെ ആദ്യ നേസൽ വാക്സിന് ഇന്ത്യയിൽ അനുമതി