ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് മുൻ ജയിൽ ഡിജിപി ആർ ശ്രീലേഖ നടത്തിയ വെളിപ്പെടുത്തൽ നടൻ ദിലീപിനെ രക്ഷിക്കാനുള്ള ശ്രമമെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ശ്രീലേഖ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എന്തുകൊണ്ട് സർക്കാരിനെ അറിയിച്ചില്ലെന്നും ശ്രീലേഖയ്ക്ക് ദിലീപിനോട് ആരാധനയുണ്ടോയെന്നും ബാലചന്ദ്രകുമാർ ചോദിച്ചു. ശ്രീലേഖയ്ക്ക് ഒരു അജണ്ടയുണ്ട്. ഉന്നയിച്ചത് ആരോപണം മാത്രമെന്നും അദ്ദേഹം പറഞ്ഞു.
ദിലീപിനെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഇല്ലെന്നും ദിലീപിനെതിരായ പല മൊഴികളും അന്വേഷണ ഉദ്യോഗസ്ഥർ അവരുടെ ഇഷ്ടപ്രകാരമാണ് എഴുതിയതെന്നും ശ്രീലേഖ പറഞ്ഞിരുന്നു. പൾസർ സുനിയുമൊത്തുള്ള ദിലീപിന്‍റെ ചിത്രം വ്യാജമാണെന്നും ജയിലിൽ നിന്ന് എഴുതിയതെന്ന് പറയപ്പെടുന്ന കത്ത് പൾസർ സുനി തയ്യാറാക്കിയതല്ലെന്നും ശ്രീലേഖ വെളിപ്പെടുത്തി. ഇതിനോടായിരുന്നു ബാലചന്ദ്രകുമാറിന്‍റെ പ്രതികരണം.