ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള എഎപി സർക്കാരിനെ അട്ടിമറിക്കാൻ അഞ്ച് കോടി രൂപയ്ക്ക് എംഎൽഎമാരെ വിലയ്ക്ക് വാങ്ങാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ആംആദ്മി പാർട്ടി ആരോപിച്ചു. ഇ.ഡി, സി.ബി.ഐ കേസുകളെല്ലാം പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അഞ്ച് കോടി രൂപ വാഗ്ദാനം ചെയ്ത് എംഎൽഎമാരെ പുറത്താക്കാൻ ശ്രമം നടന്നതായി ആം ആദ്മി പാർട്ടി ആരോപിക്കുന്നത്.
ബി.ജെ.പിയുടെ ശ്രമം പരാജയപ്പെടുത്തിയെന്നും ഡൽഹിയിലും ഓപ്പറേഷൻ താമര നടത്താൻ ബി.ജെ.പി ശ്രമിക്കുകയാണെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സൗരഭ് ഭരദ്വാജ് 2014 ലെ ഒരു വീഡിയോയും ഇതിന് തെളിവായി പത്രസമ്മേളനത്തിൽ കാണിച്ചു.
ബി.ജെ.പി അല്ലാതെ മറ്റൊരു സർക്കാരിനെ വോട്ടർമാർ തിരഞ്ഞെടുക്കുമ്പോൾ, ആ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി ആരംഭിക്കുന്നു. ഇതിനെയാണ് ഓപ്പറേഷൻ താമര എന്ന് വിളിക്കുന്നത്. മനീഷ് സിസോദിയയെ മുഖ്യമന്ത്രിയാക്കാമെന്ന വാഗ്ദാനവുമായി സമീപിച്ച നേതാക്കളുടെ പേരുകൾ ഉചിതമായ സമയത്ത് വെളിപ്പെടുത്തും. ഇത് എപ്പോൾ ചെയ്യണമെന്ന് ഞങ്ങളുടെ മുതിർന്ന നേതാക്കൾ തീരുമാനിക്കും, ഭരദ്വാജ് പറഞ്ഞു.