എകെജി സെന്റർ ആക്രമണം; ജിതിന്റെ ജാമ്യാപേക്ഷ ഇന്ന് പരി​ഗണിക്കും

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിന്‍റെ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. നാല് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം ഇന്നലെയാണ് ജിതിനെ കോടതിയിൽ ഹാജരാക്കിയത്. ജിതിനെ ഈ മാസം ആറ് വരെ റിമാൻഡ് ചെയ്തു.

ജിതിനെതിരെ തെളിവുകൾ ലഭിച്ചതിനാൽ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരുന്നില്ല. എകെജി സെന്‍റർ ആക്രമണത്തിലെ ഗൂഢാലോചനയിൽ കൂടുതൽ പ്രതികളെ കണ്ടെത്താനിരിക്കുന്നതിനാൽ ജിതിന് ജാമ്യം നൽകേണ്ടതില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിക്കും. നാല് ദിവസം കസ്റ്റഡിയിൽ എടുത്തിട്ടും നിർണായകമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണ് പ്രതിഭാഗത്തിന്‍റെ നിലപാട്. അതേസമയം ഇന്നലെ കോടതിയിൽ പരാതി അറിയിക്കാനുണ്ടെന്ന് ജിതിൻ പറഞ്ഞിരുന്നു. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുമ്പോൾ ഇക്കാര്യം അറിയാമെന്ന് ജിതിന്‍റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

K editor

Read Previous

കെഎസ്ആർടിസി മർദ്ദനക്കേസിൽ അറസ്റ്റ് വൈകുന്നു; പ്രേമനൻ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകും

Read Next

കെ.എസ്.ആർ.ടി.സി ഡ്യൂട്ടി പരിഷ്കരണം; യൂണിയനുകളുമായി ഇന്ന് ച‍ർച്ച